ചെമ്പരത്തിപ്പൂവ് തൊണ്ടയില്‍ കുടുങ്ങി; ആറുമാസം പ്രായമുള്ള ആണ്‍കുഞ്ഞ് ശ്വാസംമുട്ടി മരിച്ചു

വീടിന്റെ ഉമ്മറത്ത് പൂജയ്ക്കായി വച്ചിരുന്ന ഉണങ്ങിയ ചെമ്പരത്തിപ്പൂവ് എടുത്ത് കളിച്ചുകൊണ്ടിരിക്കെ വിഴുങ്ങി ആറുമാസം പ്രായമുള്ള ആണ്‍കുഞ്ഞ് ശ്വാസംമുട്ടി മരിച്ചു.കർണാടകയിലെ  ഹുൻസൂരിലാണ് സംഭവം. 

 

പൂവ് ശ്വാസനാളത്തില്‍ കുടുങ്ങിയതാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

മൈസുരു :  വീടിന്റെ ഉമ്മറത്ത് പൂജയ്ക്കായി വച്ചിരുന്ന ഉണങ്ങിയ ചെമ്പരത്തിപ്പൂവ് എടുത്ത് കളിച്ചുകൊണ്ടിരിക്കെ  വിഴുങ്ങി ആറുമാസം പ്രായമുള്ള ആണ്‍കുഞ്ഞ് ശ്വാസംമുട്ടി മരിച്ചു.കർണാടകയിലെ  ഹുൻസൂരിലാണ് സംഭവം. 

മൂത്ത സഹോദരനൊപ്പം കളിച്ചുകൊണ്ടിരുന്ന കുഞ്ഞ് അബദ്ധത്തില്‍ പൂവിന്റെ ഒരു ഭാഗം വായിലിടുകയായിരുന്നു. സഹോദരൻ കുഞ്ഞിന്റെ വായില്‍ നിന്നും പൂവ് മാറ്റാൻ ശ്രമിച്ചെങ്കിലും അതിനിടെ കുഞ്ഞ് അത് വിഴുങ്ങിശ്വാസതടസം അനുഭവപ്പെട്ട കുഞ്ഞിനെ ഉടൻതന്നെ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട് മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൂവ് ശ്വാസനാളത്തില്‍ കുടുങ്ങിയതാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.