'വിദ്യാര്‍ത്ഥികളുടെ ശബ്ദം സര്‍ക്കാര്‍ കേള്‍ക്കണം, നീതി ലഭിക്കുന്നതുവരെ അവര്‍ ശബ്ദിച്ചുകൊണ്ടേയിരിക്കും': രാഹുല്‍ ഗാന്ധി

ഒരു സംവിധാനം മുഴുവന്‍ തകര്‍ന്നതുകൊണ്ടാണെന്നും പോസ്റ്റില്‍ പറയുന്നു.

 

പേപ്പര്‍ ചോര്‍ച്ച, സ്തംഭിച്ച നിയമനങ്ങള്‍, താങ്ങാനാവാത്ത വിദ്യാഭ്യാസച്ചെലവ്, ഹോസ്റ്റലുകളിലെ മനുഷ്യത്വരഹിതമായ അവസ്ഥ തുടങ്ങിയ വിഷയങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ പ്രതിസന്ധിയുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പോസ്റ്റ്.

ബിജെപിക്കെതിരെ സോഷ്യല്‍ മീഡിയ പോസ്റ്റുമായി രാഹുല്‍ ഗാന്ധി. ബിജെപി ഭരണകൂടത്താല്‍ ഓരോ വിദ്യാര്‍ത്ഥിയും പീഡിപ്പിക്കപ്പെടുന്നുവെന്ന് രാഹുല്‍ ഗാന്ധി പങ്കുവെച്ച സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറയുന്നു. മഹാരാഷ്ട്രയില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങി സമാധാനപരമായി പ്രതിഷേധിക്കുന്നുണ്ടെന്നും അതിന് കാരണം ഒരു പരീക്ഷയോ റിക്രൂട്ട്‌മെന്റോ മാത്രമല്ല, മറിച്ച് ഒരു സംവിധാനം മുഴുവന്‍ തകര്‍ന്നതുകൊണ്ടാണെന്നും പോസ്റ്റില്‍ പറയുന്നു.

പേപ്പര്‍ ചോര്‍ച്ച, സ്തംഭിച്ച നിയമനങ്ങള്‍, താങ്ങാനാവാത്ത വിദ്യാഭ്യാസച്ചെലവ്, ഹോസ്റ്റലുകളിലെ മനുഷ്യത്വരഹിതമായ അവസ്ഥ തുടങ്ങിയ വിഷയങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ പ്രതിസന്ധിയുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പോസ്റ്റ്. എംപിഎസ്സി പോലുള്ള ഒരു ഭരണഘടനാ സ്ഥാപനത്തിന്റെ നിയന്ത്രണം ബിജെപി പിടിച്ചെടുത്തുവെന്നും അതിന്റെ വിശ്വാസ്യത നശിപ്പിച്ചെന്നും അദ്ദേഹം ആരോപിച്ചു.

വിദ്യാര്‍ത്ഥികളുടെ ഓരോ ആവശ്യവും ന്യായമാണ്. അവരുടെ ശബ്ദം ശ്രദ്ധിക്കുകയും ഉടനടി നടപടിയെടുക്കുകയും വേണമെന്നും അല്ലാത്തപക്ഷം നീതി ലഭിക്കുന്നതുവരെ വിദ്യാര്‍ത്ഥികള്‍ ശബ്ദിച്ചുകൊണ്ടേയിരിക്കുമെന്നും രാഹുല്‍ ഗാന്ധി എക്സില്‍ പങ്കുവെച്ച സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറയുന്നു.