കളിച്ചുകൊണ്ടിരുന്ന അഞ്ചു വയസ്സുകാരനെ പിന്നില്‍ നിന്നെത്തി ചവിട്ടി വീഴ്ത്തി; മുന്‍ ജിം ട്രെയ്‌നറെ പൊലീസ് അറസ്റ്റ് ചെയ്തു
കളിച്ചുകൊണ്ടിരുന്ന അഞ്ചു വയസ്സുകാരനെ പിന്നില്‍ നിന്നെത്തി ചവിട്ടി വീഴ്ത്തിയ മുന്‍ ജിം ട്രെയ്‌നറെ പൊലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ ദിവസം ഉച്ചയ്ക്കു മറ്റു കുട്ടികള്‍ക്കൊപ്പം കളിച്ചുകൊണ്ടിരുന്ന നീവ് ജെയിനിനെയാണ് ഇയാള്‍ ആക്രമിച്ചത്.
Updated: Dec 20, 2025, 10:29 IST
റോഡിലേക്കു തെറിച്ചുവീണ കുട്ടിയുടെ മുഖത്തും കൈകാലുകള്‍ക്കും പരുക്കേറ്റു. കുട്ടിയെ പ്രകോപനമൊന്നുമില്ലാതെ ആഞ്ഞുചവിട്ടുകയായിരുന്നു.
ബെംഗളൂരു: കളിച്ചുകൊണ്ടിരുന്ന അഞ്ചു വയസ്സുകാരനെ പിന്നില്‍ നിന്നെത്തി ചവിട്ടി വീഴ്ത്തിയ മുന്‍ ജിം ട്രെയ്‌നറെ പൊലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ ദിവസം ഉച്ചയ്ക്കു മറ്റു കുട്ടികള്‍ക്കൊപ്പം കളിച്ചുകൊണ്ടിരുന്ന നീവ് ജെയിനിനെയാണ് ഇയാള്‍ ആക്രമിച്ചത്.ഇയാള്‍ മുന്‍പും കുട്ടികളെ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
റോഡിലേക്കു തെറിച്ചുവീണ കുട്ടിയുടെ മുഖത്തും കൈകാലുകള്‍ക്കും പരുക്കേറ്റു. കുട്ടിയെ പ്രകോപനമൊന്നുമില്ലാതെ ആഞ്ഞുചവിട്ടുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്. കുട്ടിയുടെ അമ്മ ദീപിക ജെയിന്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ഇയാളെ പിന്നീട് ജാമ്യത്തില്‍വിട്ടു.