വെള്ളത്തില്‍ നിന്ന് പുറത്തുവരുമ്പോള്‍ അമാനുഷിക ശക്തി പിടികൂടുന്നുവെന്ന ഭയം ; 16 കാരന്‍ ഒരുമാസമായി കഴിയുന്നത് കുളത്തില്‍

മുഴുവന്‍ സമയവും വെള്ളത്തിലാണെങ്കിലും വിവിധ കുളങ്ങളിലാണ് ഇയാള്‍ സമയം ചെലവിടുന്നത്.

 

വെള്ളത്തില്‍ നിന്ന് പുറത്തേക്ക് വരുമ്പോള്‍ അമാനുഷിക ശക്തി പിടികൂടുന്നതായി അനുഭവപ്പെടുന്നുവെന്നാണ് കുട്ടി പറയുന്നത്.

ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയിലെ ബെല്‍ദംഗയില്‍ കുളത്തില്‍ നിന്ന് കയറാന്‍ വിസമ്മതിച്ച് 16 കാരന്‍. കഴിഞ്ഞ ഒരു മാസമായി ഇഖ്ബാല്‍ എന്നു പേരുള്ള കുട്ടി രാപകല്‍ കുളത്തിലാണ് കഴിച്ചുകൂട്ടുന്നത്. വെള്ളത്തില്‍ നിന്ന് പുറത്തേക്ക് വരുമ്പോള്‍ അമാനുഷിക ശക്തി പിടികൂടുന്നതായി അനുഭവപ്പെടുന്നുവെന്നാണ് കുട്ടി പറയുന്നത്.


കുട്ടി അഞ്ചു വര്‍ഷമായി വെള്ളത്തിലാണ് കഴിയുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
മുഴുവന്‍ സമയവും വെള്ളത്തിലാണെങ്കിലും വിവിധ കുളങ്ങളിലാണ് ഇയാള്‍ സമയം ചെലവിടുന്നത്. കുട്ടിയുടെ ബുദ്ധിമുട്ട് മനസിലാക്കി കുടുംബം ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും പരിശോധനയില്‍ ഇക്ബാലിന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും ഡോക്ടര്‍ക്ക് കണ്ടെത്താനായില്ല. ദീര്‍ഘനേരം വെള്ളത്തില്‍ കഴിയുന്നത് അണുബാധ അടക്കമുള്ള അസുഖങ്ങള്‍ക്ക് കാരണമാകുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.