പശ്ചിമ ബംഗാളിലെ ഫാല്‍ത മണ്ഡലത്തില്‍ റീപോളിംഗ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍; മെയ് 21ന് റീപോളിംഗ്
പശ്ചിമ ബംഗാളിലെ ഫാല്‍ത മണ്ഡലത്തില്‍ റീപോളിംഗ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍; മെയ് 21ന് റീപോളിംഗ്
മറ്റന്നാള്‍ ഇവിടെ ഒഴികെ ബാക്കി 293 മണ്ഡലങ്ങളിലെ ഫലം പ്രഖ്യാപിക്കും.
May 3, 2026, 06:41 IST
മെയ് 24ന് വോട്ടെണ്ണും.
പശ്ചിമ ബംഗാളില്‍ ഒരു മണ്ഡലത്തില്‍ കൂടി റീപോളിംഗ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍. സംഘര്‍ഷം ഉണ്ടായ ഫാല്‍ത മണ്ഡലത്തിലെ എല്ലാ ബൂത്തുകളിലും മെയ് 21ന് റീപോളിംഗ് നടത്തുമെന്ന് അറിയിച്ചു.
മെയ് 24ന് വോട്ടെണ്ണും. മറ്റന്നാള്‍ ഇവിടെ ഒഴികെ ബാക്കി 293 മണ്ഡലങ്ങളിലെ ഫലം പ്രഖ്യാപിക്കും. ടിഎംസി നേതാക്കള്‍ ഭീഷണിപ്പെടുത്തി എന്ന് വനിതകള്‍ അടക്കം പരാതി പറഞ്ഞ സാഹചര്യത്തില്‍ ആണ് നടപടി.