ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയെങ്കിലും ഭൂരിപക്ഷം കുറഞ്ഞതില്‍ എബിവിപിക്ക് നിരാശ
കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമാണ് എബിവിപിക്ക് ഇത്തവണ നേടാനായത്. മുന്‍വര്‍ഷങ്ങളെക്കാള്‍ ഭൂരിപക്ഷം കുറഞ്ഞത് പരിശോധിക്കാനാണ് എബിവിപിയുടെ തിരുമാനം.
എന്‍സ്‌യുഐക്ക് ഉണ്ടായ വലിയ തിരിച്ചടി ആഴത്തില്‍ പഠിക്കാന്‍ ഒരുങ്ങുകയാണ് സംഘടന.
ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയെങ്കിലും ഭൂരിപക്ഷം കുറഞ്ഞതില്‍ എബിവിപിക്ക് നിരാശ. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമാണ് എബിവിപിക്ക് ഇത്തവണ നേടാനായത്. മുന്‍വര്‍ഷങ്ങളെക്കാള്‍ ഭൂരിപക്ഷം കുറഞ്ഞത് പരിശോധിക്കാനാണ് എബിവിപിയുടെ തിരുമാനം.
അതേസമയം എന്‍സ്‌യുഐക്ക് ഉണ്ടായ വലിയ തിരിച്ചടി ആഴത്തില്‍ പഠിക്കാന്‍ ഒരുങ്ങുകയാണ് സംഘടന. ഐസ - എസ്എഫ്‌ഐ സഖ്യം ഇത്തവണയും മൂന്നാം സ്ഥാനത്ത് വന്നത് ഇടത് ക്യാമ്പിന് വലിയ ക്ഷീണമാണ് ഉണ്ടാക്കിയത്. നോട്ടക്കും ഇത്തവണ റെക്കോര്‍ഡ് വോട്ടുകള്‍ ലഭിച്ചു.
ജനറല്‍ സീറ്റുകളിലേക്ക് നടന്ന കനത്ത മത്സരത്തില്‍ പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലാണ് എബിവിപി വിജയിച്ചത്. പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന കടുത്ത മത്സരത്തില്‍ എബിവിപിയുടെ യഷ് ദബാസ് 2,053 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എന്‍എസ്‌യുഐ സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയത്. സെക്രട്ടറി സ്ഥാനത്തേക്ക് എബിവിപിയുടെ റിയ ഛൗഡി 6,781 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് എബിവിപിയുടെ ലക്ഷ്യ രാജ് സിംഗ് 837 വോട്ടുകള്‍ക്കാണ് ജയിച്ചത്. സീറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് എന്‍എസ്‌യുഐ വിട്ട സ്വതന്ത്രനായി മത്സരിച്ച ദീപാന്‍ഷു ഷൗകീന്‍ 13,705 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. എന്‍എസ്‌യുഐയ്‌ക്കൊപ്പം ഐസ - എസ്എഫ്‌ഐ സഖ്യവും മുഴുവന്‍ സീറ്റുകളിലും പരാജയപ്പെട്ടു.