പരീക്ഷ ഭേദഗതി ബില്ലിന്മേലുള്ള ചര്‍ച്ച ഇന്ന് ലോക്‌സഭയില്‍ നടക്കും

സ്പീക്കര്‍ അനുനയ നീക്കവുമായി പ്രതിപക്ഷ നേതാക്കളെ കണ്ട് സഹകരണം തേടി.

 

വിദ്യാര്‍ഥികളുടെ ആവശ്യം എന്ന നിലയിലാണ് പരീക്ഷ ഭേദഗതി ബില്‍ പാസാക്കാന്‍ പ്രതിപക്ഷം സഹകരിക്കുന്നത്.

പരീക്ഷ ഭേദഗതി ബില്ലിന്മേലുള്ള ചര്‍ച്ച ഇന്ന് ലോക്‌സഭയില്‍ നടക്കും. ആറ് മണിക്കൂര്‍ നീളുന്ന ചര്‍ച്ചയാണ് ഇതിനായി നീക്കി വച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മറുപടിയുമായി ബന്ധപ്പെട്ട് ഇന്നലെ സഭയില്‍ വലിയ രീതിയിലുള്ള ബഹളങ്ങളും സ്തംഭനങ്ങളും നടന്നിരുന്നെങ്കിലും, സ്പീക്കറുടെ പ്രത്യേക അഭ്യര്‍ത്ഥന മാനിച്ചാണ് പ്രതിപക്ഷം ഒടുവില്‍ ചര്‍ച്ചയുമായി സഹകരിക്കാന്‍ തയ്യാറായത്.

വിദ്യാര്‍ഥികളുടെ ആവശ്യം എന്ന നിലയിലാണ് പരീക്ഷ ഭേദഗതി ബില്‍ പാസാക്കാന്‍ പ്രതിപക്ഷം സഹകരിക്കുന്നത്. അതേസമയം ധര്‍മ്മേന്ദ്ര പ്രധാന്റെ രാജിയിലേക്ക് നയിച്ച വിദ്യാര്‍ഥി പ്രതിഷേധങ്ങളില്‍ കേസെടുക്കില്ലെന്ന ഉറപ്പ് കേന്ദ്രം ലംഘിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയുള്ള പ്രതിഷേധവും പ്രതിപക്ഷം ശക്തമായി മുന്നോട്ട് കൊണ്ടുപോകും. കഴിഞ്ഞ ദിവസം പ്രതിപക്ഷ ബഹളം ശക്തമായിരുന്നു. ഇതോടെ സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു. അതിനിടെ സ്പീക്കര്‍ അനുനയ നീക്കവുമായി പ്രതിപക്ഷ നേതാക്കളെ കണ്ട് സഹകരണം തേടി. സോനം വാങ്ചുക്കിന് പ്രധാനമന്ത്രി നില്‍കിയ വാഗ്ദാനം പാലിക്കേണ്ടതാണെന്ന നിലപാട് അറിയിച്ചു. തുടര്‍ന്ന് ചര്‍ച്ചക്ക് പ്രതിപക്ഷം തയ്യാറാകുകയായിരുന്നു. ഇന്ന് 6 മണിക്കൂര്‍ നേരം ലോക് സഭയില്‍ ചര്‍ച്ച നടക്കും. ശേഷം ബില്ല് പാസാക്കാനാണ് ശ്രമം.