ബിഹാറില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചവരുടെ എണ്ണം 80 ആയി

നാല് വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് ഇത്രയധികം ആളുകള്‍ ഇടിമിന്നല്‍ മൂലം മരിക്കുന്നത്.

 

ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് നാലന്തയിലാണ്.

ബിഹാറില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചവരുടെ എണ്ണം 80 ആയി. നാലന്ത, സിവാന്‍, ഭോജ്പൂര്‍, ഗയ, പാട്‌ന, ശേഖര്പുര, ജെഹ്നാബാദ്. ഗോപാല്‍ഗഞ്ച്, മുസാഫര്‍പുര്‍, അര്‍വാള്‍, ഭാഗല്‍പൂര്‍, നവാഡ തുടങ്ങിയ സ്ഥലങ്ങളിലായാണ് ഇടിമിന്നലേറ്റ് എണ്‍പത് പേര്‍ക്ക് ജീവന്‍ നഷ്ടമായത്. ഇതില്‍ തന്നെ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് നാലന്തയിലാണ്.

നാല് വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് ഇത്രയധികം ആളുകള്‍ ഇടിമിന്നല്‍ മൂലം മരിക്കുന്നത്. 2020 ജൂണില്‍ തൊണ്ണൂറോളം ആളുകള്‍ ഇടിമിന്നലേറ്റ് മരിച്ചിരുന്നു. ജനങ്ങളുടെ അശ്രദ്ധയും ഉയര്‍ന്ന താപനിലയുമാണ് മരണസംഖ്യ ഉയരാന്‍ കാരണമെന്ന് അധികൃതര്‍ പറഞ്ഞു.