റാലിയില്‍ കാണിച്ച ജനക്കൂട്ടം ഫോട്ടോഗ്രാഫി ട്രിക്ക് മാത്രം ; മൈതാനത്തിന്റെ 40 ശതമാനവും വിജനമായിരുന്നു ; പ്രതിപക്ഷം സംഘടിപ്പിച്ച റാലി വന്‍ പരാജയമാണെന്ന് ബിജെപി
തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നു എന്ന തരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിക്കേണ്ടത് രാംലീല മൈതാനത്തില്‍ നിന്നല്ല എന്നും സംബീത് പാത്ര പറഞ്ഞു.
റാലിയില്‍ കാണിച്ച ജനക്കൂട്ടം ഫോട്ടോഗ്രാഫി ട്രിക്ക് മാത്രമാണെന്നും ഇത്തരം സൂത്രപ്പണികള്‍ കൊണ്ട് ആര്‍ക്കും പ്രധാനമന്ത്രിയാകാന്‍ കഴിയില്ലെന്നും ബിജെപി വക്താവ് സംബീത് പാത്ര പരിഹസിച്ചു.
രാംലീല മൈതാനിയില്‍ പ്രതിപക്ഷം സംഘടിപ്പിച്ച റാലി വന്‍ പരാജയമാണെന്നും രാഹുല്‍ ഗാന്ധി പ്രസംഗിച്ചുകൊണ്ടിരുന്നപ്പോള്‍ ആളുകള്‍ ഇറങ്ങിപ്പോയെന്നും ആരോപണവുമായി ബിജെപി. 10 ലക്ഷം ആളുകള്‍ തടിച്ചുകൂടുമെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെട്ടിരുന്നതെന്നും എന്നാല്‍ മൈതാനത്തിന്റെ 40 ശതമാനവും വിജനമായിരുന്നുവെന്നുമാണ് ബിജെപി നേതാക്കളുടെ പരിഹാസം. റാലിയില്‍ കാണിച്ച ജനക്കൂട്ടം ഫോട്ടോഗ്രാഫി ട്രിക്ക് മാത്രമാണെന്നും ഇത്തരം സൂത്രപ്പണികള്‍ കൊണ്ട് ആര്‍ക്കും പ്രധാനമന്ത്രിയാകാന്‍ കഴിയില്ലെന്നും ബിജെപി വക്താവ് സംബീത് പാത്ര പരിഹസിച്ചു.
തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നു എന്ന തരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിക്കേണ്ടത് രാംലീല മൈതാനത്തില്‍ നിന്നല്ല എന്നും സംബീത് പാത്ര പറഞ്ഞു. തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെയാണ് അതിനെ ചോദ്യം ചെയ്യേണ്ടത്, അല്ലാതെ ഇങ്ങനെയല്ല. 2024-ലെ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഫയല്‍ ചെയ്ത ഹര്‍ജി കാണിച്ചു തരൂ എന്നും അദ്ദേഹം വെല്ലുവിളിച്ചു. 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമാണ് ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിതനായതെന്നും സംബീത് പാത്ര പറഞ്ഞു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടാണ് ഇന്ത്യ സഖ്യം 'ചലോ ദില്ലി' പ്രതിഷേധ മാര്‍ച്ച് നടത്തിയത്.