നിർമാണത്തിലിരുന്ന കെട്ടിടത്തിന്‍റെ 13-ാം നിലയിൽ നിന്നും ക്രെയിന്‍ പൊട്ടി വീണു; ഒരാൾക്ക് ദാരുണാന്ത്യം

മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ പതിമൂന്നാം നിലിയില്‍ നിന്നും ക്രെയിന്‍ പൊട്ടിവീണ് ഒരാള്‍ മരിച്ചു. 20 വയസുകാരനാണ് മരിച്ചതെന്നാണ് വിവരം

 

മുംബൈയുടെ പ്രാന്തപ്രദേശമായ മിറ റോഡിലെ ജെപി നോര്‍ത്ത് റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സിലാണ് ഇന്ന് അപകടമുണ്ടായത്.

മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ പതിമൂന്നാം നിലിയില്‍ നിന്നും ക്രെയിന്‍ പൊട്ടിവീണ് ഒരാള്‍ മരിച്ചു. 20 വയസുകാരനാണ് മരിച്ചതെന്നാണ് വിവരം. ക്രെയിന്‍ വീണതിന്റെ ആഘാതത്തില്‍ കെട്ടിടത്തിന് താഴെ പാര്‍ക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

മുംബൈയുടെ പ്രാന്തപ്രദേശമായ മിറ റോഡിലെ ജെപി നോര്‍ത്ത് റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സിലാണ് ഇന്ന് അപകടമുണ്ടായത്.  പൊലീസും ഫയര്‍ ഫോഴ്സും സംഭവസ്ഥലത്തെത്തി യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. അവിശിഷ്ടങ്ങള്‍ക്ക് ഇടയില്‍ കൂടുതല്‍ പേര്‍ കുടുങ്ങി കിടക്കുന്നുണ്ടെന്ന സംശയത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍.

ക്രെയിന്‍ തകര്‍ന്ന് വീഴാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അപകടത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.