മൂന്ന് വര്‍ഷത്തിനുളളില്‍ രാജ്യം ലഹരിമുക്തമാക്കും; മയക്കുമരുന്ന് മാഫിയക്കെതിരെ ആവിഷ്‌കൃത തന്ത്രങ്ങള്‍ നടപ്പാക്കാൻ കേന്ദ്രം
അടുത്ത മുന്ന് വര്‍ഷത്തിനകം രാജ്യം ലഹരികമുക്തമാക്കുമെന്ന് കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ. ലഹരി ശൃംഖലകളെ തകര്‍ക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ആവിഷ്‌കൃത തന്ത്രങ്ങള്‍ നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യം ലഹരിമുക്തമാക്കാന്‍ മൂന്ന് വര്‍ഷത്തെ വിഷന്‍ ഡോക്യുമെന്റ് പുറത്തിറക്കിയതായും ഇതിനായുള്ള പ്രവര്‍ത്തനം അടുത്ത വര്‍ഷം ആരംച്ച് 2029 ഓടെ രാജ്യം ലഹരിമുക്തമാക്കുമെന്നും അമിത് ഷാ പറഞ്ഞു.
ന്യൂഡല്‍ഹി:അടുത്ത മുന്ന് വര്‍ഷത്തിനകം രാജ്യം ലഹരികമുക്തമാക്കുമെന്ന് കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ. ലഹരി ശൃംഖലകളെ തകര്‍ക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ആവിഷ്‌കൃത തന്ത്രങ്ങള്‍ നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യം ലഹരിമുക്തമാക്കാന്‍ മൂന്ന് വര്‍ഷത്തെ വിഷന്‍ ഡോക്യുമെന്റ് പുറത്തിറക്കിയതായും ഇതിനായുള്ള പ്രവര്‍ത്തനം അടുത്ത വര്‍ഷം ആരംച്ച് 2029 ഓടെ രാജ്യം ലഹരിമുക്തമാക്കുമെന്നും അമിത് ഷാ പറഞ്ഞു. ഇത് അടുത്ത വര്‍ഷത്തിനുള്ളില്‍ കൃത്യമായി നടപ്പാക്കാന്‍ അദ്ദേഹം പറഞ്ഞു.
ലഹരി ഭീകരയ്‌ക്കെതിരെയുള്ള യുദ്ധത്തില്‍ ഈ മൂന്ന് വര്‍ഷം നിര്‍ണായകമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനെതിരെ എല്ലാവരുടെയും പങ്കാളിത്തം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ലഹരി ശൃംഖലകളെ തകര്‍ക്കുന്നതിനൊപ്പം ലഹരിക്ക് അടിമപ്പെട്ടവര്‍ക്ക് പരിചരണവും പുനരധിവാസവും ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2014നും 2026-നും ഇടയില്‍ ഇന്ത്യ 1.18 കോടി കിലോഗ്രാം സിന്തറ്റിക് മയക്കുമരുന്നുകള്‍ പിടിച്ചെടുത്തതായി ഷാ പറഞ്ഞു. മയക്കുമരുന്ന് വില്‍പ്പനക്കാര്‍ക്കും വിതരണക്കാര്‍ക്കുമെതിരെ കര്‍ശനവും വിട്ടുവീഴ്ചയില്ലാത്തതുമായ സമീപനം സ്വീകരിക്കും. മയക്കുമരുന്ന് കേസുകളുടെ മികച്ച ഏകോപനവും നിരീക്ഷണവും സാധ്യമാക്കുന്നതിനായി, നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ വികസിപ്പിച്ച ഡിജിറ്റല്‍ പോര്‍ട്ടലുകള്‍ വഴി തത്സമയ വിവരങ്ങള്‍ പങ്കുവെക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ അദ്ദേഹം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.