രാജ്യം സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ ; ചെങ്കോട്ടയില്‍ പ്രധാനമന്ത്രി പതാക ഉയര്‍ത്തി, ചരിത്രത്തിലാദ്യമായി ചെങ്കോട്ടയില്‍ വന്ദേമാതരം ആലപിച്ചു
രാജ്യം സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ ; ചെങ്കോട്ടയില്‍ പ്രധാനമന്ത്രി പതാക ഉയര്‍ത്തി, ചരിത്രത്തിലാദ്യമായി ചെങ്കോട്ടയില്‍ വന്ദേമാതരം ആലപിച്ചു
ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള യാത്രയിലാണ് നാം. ആ യാത്ര സഫലമാകും, സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാകും. വികസിത ഭാരതം 2047ലേക്ക് ഇനിയും ഏറെ ലക്ഷ്യങ്ങളുണ്ട്. വലിയ നേട്ടങ്ങള്‍ സാക്ഷാത്കരിക്കാനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
എല്ലാ മനസുകളിലും വന്ദേമാതരം മുഴങ്ങുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
80ാം സ്വാതന്ത്ര്യദിനാഘോഷ നിറവില്‍ രാജ്യം. ചരിത്രത്തിലാദ്യമായി ചെങ്കോട്ടയില്‍ വന്ദേമാതരം ആലപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി. ധീരസ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് ആദരമെന്ന് പറഞ്ഞാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച് തുടങ്ങിയത്. എല്ലാ മനസുകളിലും വന്ദേമാതരം മുഴങ്ങുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. പുത്തന്‍ പ്രതീക്ഷകളുമായി നാം മുന്നേറുകയാണ്. ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള യാത്രയിലാണ് നാം. ആ യാത്ര സഫലമാകും, സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാകും. വികസിത ഭാരതം 2047ലേക്ക് ഇനിയും ഏറെ ലക്ഷ്യങ്ങളുണ്ട്. വലിയ നേട്ടങ്ങള്‍ സാക്ഷാത്കരിക്കാനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ 12 വര്‍ഷമായി ദൃഢനിശ്ചയത്തോടെ നാം പ്രവര്‍ത്തിക്കുന്നു. ദുര്‍ബലമായ സമ്പദ് വ്യവസ്ഥയില്‍ നിന്ന് ലോകശക്തിയായി നാം മാറി. സാങ്കേതിക മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടായി. ഡിജിറ്റല്‍ രംഗത്തും മുന്നേറ്റമുണ്ടായി. ദാരിദ്ര്യനിര്‍മ്മാര്‍ജനമെന്ന ലക്ഷ്യവും വിജയം കാണുന്നു. കാലഹരണപ്പെട്ട നിയമങ്ങള്‍ തള്ളിക്കളഞ്ഞു. നിയമവ്യവസ്ഥ ശക്തവും സുതാര്യവുമാക്കി. അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാവര്‍ക്കുമെന്ന ലക്ഷ്യം സാക്ഷാത്ക്കരിച്ചു. സ്വയംപര്യാപ്തത പൂര്‍ണ അര്‍ത്ഥത്തില്‍ യാഥാര്‍ത്ഥ്യമാകണം. അതിനായി നമ്മുടെ കാര്യക്ഷമത വര്‍ധിപ്പിക്കണം. മറ്റുള്ള രാജ്യങ്ങളെ ആശ്രയിക്കാത്ത സാഹചര്യം ഇവിടെയുണ്ടാകണം. ഡിജിറ്റല്‍ ഇടപാടുകള്‍ കഴിഞ്ഞ 12 വര്‍ഷത്തിനിടെ എത്രയോ മടങ്ങ് കൂടി. സെമികണ്ടക്ടര്‍ മേഖലയിലും വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞു. ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ എണ്ണം 4 ഇരട്ടിയായി. 3 സെമികണ്ടക്ടര്‍ പ്ലാന്റുകള്‍ യാഥാര്‍ത്ഥ്യമാക്കി. ആണവോര്‍ജ മേഖലയിലും ഇന്ത്യ സ്വന്തം ശക്തി നേടിയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.