നക്‌സലിസത്തെ നേരിടുന്നതില്‍ രാജ്യം നിര്‍ണായകമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി 

മാവോയിസ്റ്റ് അതിക്രമങ്ങള്‍ ബാധിച്ച പ്രദേശങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഇടതുപക്ഷ തീവ്രവാദത്തിനെതിരെ തുടരുന്ന നിരന്തരമായ സൈനിക നടപടികളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ ഈ പരാമര്‍ശം.

 

മാവോയിസ്റ്റ് അക്രമങ്ങള്‍ നേരിടുന്നതില്‍ ഇന്ത്യ വലിയ മുന്നേറ്റം നടത്തിയെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.

നക്‌സലിസത്തെ നേരിടുന്നതില്‍ രാജ്യം നിര്‍ണായകമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് നക്‌സലിസത്തിന് കനത്ത പ്രഹരമാണ് ഏറ്റിട്ടുള്ളതെന്നും മാവോയിസ്റ്റ് അക്രമങ്ങള്‍ നേരിടുന്നതില്‍ ഇന്ത്യ വലിയ മുന്നേറ്റം നടത്തിയെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. ദേശീയ ഏകാതാ ദിന പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. മാവോയിസ്റ്റ് അതിക്രമങ്ങള്‍ ബാധിച്ച പ്രദേശങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഇടതുപക്ഷ തീവ്രവാദത്തിനെതിരെ തുടരുന്ന നിരന്തരമായ സൈനിക നടപടികളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ ഈ പരാമര്‍ശം.


സ്വാതന്ത്ര്യാനന്തര ഭാരതത്തെ ഒന്നിപ്പിക്കുന്നതില്‍ മുന്‍ ആഭ്യന്തര മന്ത്രി സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ വഹിച്ച പങ്കിനെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. രാജ്യത്തിന്റെ ഭൂപ്രദേശങ്ങളെ ഒന്നിപ്പിക്കുക മാത്രമല്ല, വൈകാരികമായ ഐക്യബോധം വളര്‍ത്തിയെടുക്കാനും സര്‍ദാര്‍ പട്ടേലിന്റെ സംഭാവനകള്‍ സഹായിച്ചിട്ടുണ്ടെന്ന് പറഞ്ഞു. സര്‍ദാര്‍ പട്ടേല്‍ രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ ഘടനയെ മാത്രം ബന്ധിപ്പിക്കുകയല്ല ചെയ്തത്, മറിച്ച് രാജ്യത്തെ വൈകാരിക ഐക്യത്തിന്റെ ഒരു നൂലില്‍ കോര്‍ക്കുക കൂടിയാണ് ചെയ്തതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിന്റെ പുനര്‍നിര്‍മ്മാണത്തിലൂടെ അദ്ദേഹം രാജ്യത്തിന്റെ സാംസ്‌കാരിക ഉയിര്‍ത്തെഴുന്നേല്‍പ്പിന് തുടക്കം കുറിച്ചു. ആ മഹത്തായ കര്‍മ്മം പൂര്‍ത്തിയായിട്ട് ഈ വര്‍ഷം എഴുപത്തിയഞ്ച് വര്‍ഷം തികയുകയാണ്. എല്ലാ സ്വേച്ഛാധിപതികളുടെയും ഉദ്ദേശ്യങ്ങളെ വെല്ലുവിളിച്ച് സോമനാഥ ക്ഷേത്രത്തിന്റെ പതാക ആയിരത്താണ്ടുകളായി തികഞ്ഞ ആത്മഭിമാനത്തോടെ പാറിക്കളിക്കുന്നത് പോലെ, അതേ ആത്മപ്രതീതിയാണ് 'സോമനാഥ സ്വാഭിമാന്‍ പര്‍വ്' ആഘോഷിക്കാന്‍ നമ്മെ പ്രചോദിപ്പിച്ചത്. ഈ വര്‍ഷം രാജ്യം ഒരേ ആവേശത്തോടെയാണ് ഈ ഉത്സവം ആഘോഷിക്കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ ഐക്യത്തെ ശക്തിപ്പെടുത്തുന്നതിലും സംരക്ഷിക്കുന്നതിലും പ്രധാന പങ്കുവഹിച്ച വ്യക്തിയായും പ്രധാനമന്ത്രി പട്ടേലിനെ വിശേഷിപ്പിച്ചു.