ഉത്തര്‍പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പില്‍ സീറ്റുകളെ ചൊല്ലി കോണ്‍ഗ്രസ് സമാജ് വാദി പാര്‍ട്ടി തര്‍ക്കം രൂക്ഷം 

സഖ്യ മര്യാദകള്‍ക്ക് നിരക്കാത്ത നടപടിയാണ് എസ്പിയുടേതെന്ന് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.

 

നിലവില്‍ 26 സീറ്റുകള്‍ കോണ്‍ഗ്രസിന് നല്‍കാമെന്നാണ് സമാജ്വാദി പാര്‍ട്ടി നിലപാട്. 

ഉത്തര്‍പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പില്‍ സീറ്റുകളെ ചൊല്ലി കോണ്‍ഗ്രസ് സമാജ് വാദി പാര്‍ട്ടി തര്‍ക്കം. സീറ്റ് വിഭജന ചര്‍ച്ചകള്‍ നടക്കുമ്പോള്‍ സമാജ്വാദി പാര്‍ട്ടി ഏകപക്ഷീയമായി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതില്‍ കടുത്ത അതൃപ്തിയിലാണ് കോണ്‍ഗ്രസ്. സഖ്യ മര്യാദകള്‍ക്ക് നിരക്കാത്ത നടപടിയാണ് എസ്പിയുടേതെന്ന് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. നിലവില്‍ 26 സീറ്റുകള്‍ കോണ്‍ഗ്രസിന് നല്‍കാമെന്നാണ് സമാജ്വാദി പാര്‍ട്ടി നിലപാട്. 

120 സീറ്റുകള്‍ എന്ന ആവശ്യത്തില്‍ നിന്ന് പിന്മാറാന്‍ കോണ്‍ഗ്രസ് തയ്യാറായിരുന്നില്ല. കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡണ്ട് ഇമ്രാന്‍ മസൂദിന്റെ ശക്തി കേന്ദ്രങ്ങളിലാണ് എസ്പി ഇന്നലെ രണ്ട് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. സഹാറന്‍പൂരില്‍ മസൂദിന്റെ എക്കാലത്തെയും എതിരാളി ആശു മാലിക്കിനാണ് എസ്പി സീറ്റ് നല്‍കിയത്. ബേഹാത്തും ഇമ്രാന്‍ മസൂദ് കണ്ണുവെച്ച സീറ്റുകളില്‍ ഒന്നായിരുന്നു. കോണ്‍ഗ്രസിനെ നിരാശയിലാക്കി കൊണ്ടാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം.