സര്‍വേയ്ക്ക് അനുമതി നല്‍കിയ സിവില്‍ കോടതി ഉത്തരവ് റദ്ദാക്കണം; സംഭാല്‍ ജുമാ മസ്ജിദ് കമ്മിറ്റി സുപ്രീംകോടതിയില്‍

സിവില്‍ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ സര്‍വേയ്ക്ക് എത്തിയപ്പോഴാണ് പ്രദേശത്ത് സംഘര്‍ഷമുണ്ടായത്.

 

സര്‍വേയ്ക്ക് അനുമതി നല്‍കികൊണ്ടുള്ള പ്രാദേശിക സിവില്‍ കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാണ് പള്ളി കമ്മിറ്റിയുടെ ആവശ്യം.

ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയിലെ ഷാഹി ജുമാ മസ്ജിദിലെ സര്‍വേയ്ക്കെതിരെ പള്ളി കമ്മിറ്റി സുപ്രീംകോടതിയില്‍. മസ്ജിദില്‍ സര്‍വേക്ക് അനുമതി നല്‍കിയ സിവില്‍ കോടതി ഉത്തരവിനെതിരെയാണ് ജുമാ മസ്ജിദ് കമ്മിറ്റി സുപ്രീംകോടതിയെ സമീപിച്ചത്.

സര്‍വേയ്ക്ക് അനുമതി നല്‍കികൊണ്ടുള്ള പ്രാദേശിക സിവില്‍ കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാണ് പള്ളി കമ്മിറ്റിയുടെ ആവശ്യം. സര്‍വേ നിര്‍ത്തി വയ്ക്കണമെന്നും ഹര്‍ജിയില്‍ കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് ഹര്‍ജി പരിഗണിക്കും.

സിവില്‍ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ സര്‍വേയ്ക്ക് എത്തിയപ്പോഴാണ് പ്രദേശത്ത് സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ 4 പേര്‍ കൊല്ലപ്പെട്ടിരുന്നു. സംഘര്‍ഷത്തില്‍ ഇരുപതിലേറെ പൊലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു. ഒരു പൊലീസുകാരന്റെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ 21 പേരെ കസ്റ്റഡിയില്‍ എടുത്തതായി പൊലീസ് അറിയിച്ചു. കസ്റ്റഡിയിലെടുത്തവര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസ് എടുക്കുമെന്ന് പൊലീസ് പറഞ്ഞു.