പ്രചാരണ വീഡിയോയില്‍ കുട്ടി ; ബിജെപിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
നോട്ടീസിന് അടിയന്തരമായി മറുപടി നല്‍കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.
Aug 30, 2024, 08:01 IST
തെരഞ്ഞെടുപ്പ് പ്രചാരണ വീഡിയോയില്‍ കുട്ടിയെ ഉപയോഗിച്ചതിന് ബിജെപി ഹരിയാന സംസ്ഥാന കമ്മറ്റിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്.
തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കുട്ടികളെ ഉപയോഗിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശമുണ്ട്. എന്നാല്‍ ബിജെപി ഇതു ലംഘിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് കമ്മീഷന്റെ നടപടി.
നോട്ടീസിന് അടിയന്തരമായി മറുപടി നല്‍കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയിലാണ് കുട്ടിയെ ഉപയോഗിച്ചതായി കണ്ടെത്തിയത്.