കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രി ഇന്നു കൂടിക്കാഴ്ച നടത്തും ; ചര്‍ച്ചയില്‍ മന്ത്രി മുഹമ്മദ് റിയാസും പങ്കെടുക്കും

ദേശീയ പാതകളുടെ പുനര്‍നിര്‍മാണം എത്രയുംവേഗം തീര്‍ക്കാന്‍ കേരളം ദേശീയ പാതാ അതോറിറ്റിയോട് ആവശ്യപ്പെടും.

 

ഇന്ന് ഉച്ചയ്ക്ക് നടക്കുന്ന കൂടിക്കാഴ്ചയില്‍ ദേശീയപാത നിര്‍മാണത്തിനിടെയുണ്ടായ തകര്‍ച്ചയും തുടര്‍ന്നുള്ള വിവാദങ്ങളുമടക്കം ചര്‍ച്ചയാകും. 

ദേശീയപാത നിര്‍മ്മാണത്തിലെ വിവാദങ്ങള്‍ക്കിടെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കൂടിക്കാഴ്ച നടത്തും. പാതാ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന ആവശ്യം ഉന്നയിക്കും. ചര്‍ച്ചയില്‍ പിണറായിക്കൊപ്പം പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും പങ്കെടുക്കും. ഇന്ന് ഉച്ചയ്ക്ക് നടക്കുന്ന കൂടിക്കാഴ്ചയില്‍ ദേശീയപാത നിര്‍മാണത്തിനിടെയുണ്ടായ തകര്‍ച്ചയും തുടര്‍ന്നുള്ള വിവാദങ്ങളുമടക്കം ചര്‍ച്ചയാകും. 


അതേസമയം,ദേശീയ പാതകളുടെ പുനര്‍നിര്‍മാണം എത്രയുംവേഗം തീര്‍ക്കാന്‍ കേരളം ദേശീയ പാതാ അതോറിറ്റിയോട് ആവശ്യപ്പെടും. ദേശീയപാത അതോറിറ്റി ചെയര്‍മാന് സന്തോഷ്‌കുമാര്‍ യാദവുമായുള്ള ചര്‍ച്ചയിലാണ് ചീഫ്  സെക്രട്ടറി എ ജയതിലക്   ഇക്കാര്യം ഉന്നയിക്കുക.ദേശീയപാതകളുടെ നിര്‍മാണ പുരോഗതി വിലയിരുത്താന് കഴിഞ്ഞ ദിവസമാണ് സന്തോഷ് കുമാര് യാദവ് കേരളത്തിലെത്തിയത്. കൊല്ലം,തിരുവനന്തപുരം എന്നിവിടങ്ങളിലെ ദേശീയ പാത നിര്‍മാണ മേഖലകളില് അദ്ദേഹം സന്ദര്‍ശനം നടത്തിയിരുന്നു.