ദേശീയപാതയുടെ ക്രെഡിറ്റ് തലയില്‍ ചൂടിയ മുഖ്യമന്ത്രി തകര്‍ച്ചയുടെ ഉത്തരവാദിത്വവും തലയില്‍ ഏറ്റെടുക്കണം:കെ സി വേണുഗോപാല്‍
താല്‍ക്കാലിക നടപടിയില്‍ മാത്രം ഒതുക്കുന്നുവെന്നും വേണുഗോപാല്‍ വ്യക്തമാക്കി.
സുരക്ഷാവീഴ്ചയുടെ ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
കൊല്ലത്തെ ദേശീയ പാത തകര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാര്‍ നടപടി തള്ളി പാര്‍ലമെന്ററി അക്കൗണ്ട്‌സ് കമ്മിറ്റി (പിഎസി) ചെയര്‍മാന്‍ കെ സി വേണുഗോപാല്‍ എംപി. കമ്പനികള്‍ക്കെതിരെയുള്ള നടപടി കണ്ണില്‍ പെടിയിടാനാണെന്നും അദ്ദേഹം പറഞ്ഞു. താല്‍ക്കാലിക നടപടിയില്‍ മാത്രം ഒതുക്കുന്നുവെന്നും വേണുഗോപാല്‍ വ്യക്തമാക്കി.
സുരക്ഷാവീഴ്ചയുടെ ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. കരിമ്പട്ടികയില്‍പ്പെടുത്തിയിരിക്കുന്ന കമ്പനികളെ ഒരു മാസത്തേക്കോ മൂന്ന് മാസത്തേക്കോയാണ് വിലക്കിയിരിക്കുന്നതെന്നും പിന്നീട് ഈ കമ്പനികളെ തന്നെ ദേശീയ പാത നിര്‍മാണത്തിന് ചുതലപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. കമ്പനിയുടെ തലയില്‍ ഉത്തരവാദിത്തം കെട്ടിവെച്ച് കേന്ദ്രസര്‍ക്കാര്‍ ഒഴിയുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ പാത തകര്‍ച്ചയില്‍ മുഖ്യമന്ത്രിയുടെ നിലപാട് പരിഹാസ്യമാണെന്നും. ദേശീയപാതയെ വെച്ച് മുതലെടുത്ത സര്‍ക്കാരാണിതെന്നും അദ്ദേഹം പറഞ്ഞു. ക്രെഡിറ്റ് തലയില്‍ ചൂടിയ മുഖ്യമന്ത്രി തകര്‍ച്ചയുടെ ഉത്തരവാദിത്വവും തലയില്‍ ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പ് എങ്ങനെയെങ്കിലും റോഡ് ഉദ്ഘാടനം ചെയ്യണമെന്നേ സര്‍ക്കാരിനുള്ളൂ. കൂരിയാടിനും തുറവൂരിനും ശേഷമാണ് കൊല്ലത്ത് ഇന്നലെയുണ്ടായ സംഭവം. തലനാരിഴയ്ക്കാണു വന്‍ ദുരന്തം ഒഴിവായത്. ദേശീയപാത അതോറിറ്റി ഇതിനു മറുപടി പറഞ്ഞേ പറ്റു. കൂരിയാട് റോഡ് പിളര്‍ന്നപ്പോള്‍ പിഎസി ചെയര്‍മാനെന്ന നിലയില്‍ സ്ഥലം സന്ദര്‍ശിച്ചു റിപ്പോര്‍ട്ട് തയാറാക്കി. ഡല്‍ഹിയില്‍ പിഎസി കൂടിയപ്പോള്‍ ദേശീയപാത അതോറിറ്റി ചെയര്‍മാനും ഗതാഗത സെക്രട്ടറിക്കും ഈ റിപ്പോര്‍ട്ട് കൊടുത്തു.കൂരിയാട് തകര്‍ച്ചയില്‍ പി എ സി നല്‍കിയ ശുപാര്‍ശകള്‍ സര്‍ക്കാര്‍ നടപ്പാക്കുന്നില്ലയെന്നും അദ്ദേഹം പറഞ്ഞു.