മാര്‍പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനം യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമം കേന്ദ്രസര്‍ക്കാര്‍ ഊര്‍ജ്ജിതമായി തുടരുകയാണെന്ന് ഉപരാഷ്ട്രപതി 

വത്തിക്കാനുമായി അടുത്ത ബന്ധം സ്ഥാപിക്കാന്‍ പ്രധാനമന്ത്രി നേരിട്ട് ശ്രമം നടത്തി എന്ന് ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ വ്യക്തമാക്കി.

 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക താല്‍പ്പര്യപ്രകാരമാണ് സന്ദര്‍ശന തീയതി നിശ്ചയിക്കാന്‍ ശ്രമം നടക്കുന്നതെന്നും സി പി രാധാകൃഷ്ണന്‍ വ്യക്തമാക്കി.

ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനം യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമം കേന്ദ്രസര്‍ക്കാര്‍ ഊര്‍ജ്ജിതമായി തുടരുകയാണെന്ന് ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക താല്‍പ്പര്യപ്രകാരമാണ് സന്ദര്‍ശന തീയതി നിശ്ചയിക്കാന്‍ ശ്രമം നടക്കുന്നതെന്നും സി പി രാധാകൃഷ്ണന്‍ വ്യക്തമാക്കി.

ദില്ലിയിലെ ഹോളി ഫാമിലി ആശുപത്രിയുടെ പുതിയ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സെന്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഉപരാഷ്ട്രപതി. വത്തിക്കാനുമായി അടുത്ത ബന്ധം സ്ഥാപിക്കാന്‍ പ്രധാനമന്ത്രി നേരിട്ട് ശ്രമം നടത്തി എന്ന് ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ വ്യക്തമാക്കി. പ്രധാനമന്ത്രി റോമില്‍ എത്തിയപ്പോള്‍ മാര്‍പാപ്പയുമായി 10 മിനിറ്റ് കൂടിക്കാഴ്ചയാണ് നിശ്ചയിച്ചിരുന്നതെങ്കിലും ഇത് ഒരു മണിക്കൂറോളം നീണ്ട നിന്ന കാര്യവും ഉപരാഷ്ട്രപതി ഓര്‍മ്മിപ്പിച്ചു.