ഭരണഘടനയില്‍ നിന്ന് മതേതരത്വം എന്ന വാക്ക് ഒഴിവാക്കി കേന്ദ്രസര്‍ക്കാര്‍ ; പ്രതിഷേധവുമായി പ്രതിപക്ഷാംഗങ്ങള്‍
നീക്കത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.
Sep 20, 2023, 08:57 IST
ഭരണഘടനയില്‍ നിന്ന് മതേതരത്വം എന്ന വാക്ക് ഒഴിവാക്കി കേന്ദ്രസര്‍ക്കാര്‍. പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് വിതരണം ചെയ്ത ഭരണഘടനയിലാണ് മതേതരത്വം എന്ന വാക്ക് ഇല്ലാത്തത്. പുതിയ പാര്‍ലമെന്റിലേക്ക് മാറിയതിന്റെ ഭാഗമായാണ് സമ്മാനമായി അംഗങ്ങള്‍ക്ക് ഭരണഘടന നല്‍കിയത്. ഭരണഘടനയുടെ ആമുഖത്തില്‍ സോഷ്യലിസ്റ്റ്, സെക്യുലര്‍ എന്ന വാക്കുകള്‍ ഇല്ലാത്തതാണ് പ്രതിപക്ഷാംഗങ്ങള്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
നീക്കത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. സര്‍ക്കാര്‍ നീക്കം സംശയാസ്പദമാണെന്ന് അധിര്‍ രഞ്ജന്‍ ചൗധരി പ്രതികരിച്ചു. വിഷയം ഉന്നയിക്കാന്‍ അവസരം ലഭിച്ചില്ല എന്നും കോണ്‍ഗ്രസ് ലോക്‌സഭ കക്ഷി നേതാവ് പറഞ്ഞു. വിഷയം ഇന്ന് പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചേക്കും.