നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ കാര്‍ ഇടിച്ചു; നാല് എംബിബിഎസ് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

ഉത്തർപ്രദേശില്‍ നിർത്തിയിട്ടിരുന്ന ട്രക്കില്‍ കാർ ഇടിച്ചുകയറി നാല് എംബിബിഎസ് വിദ്യാർഥികള്‍ മരിച്ചു.അമ്രോഹയില്‍ ഡല്‍ഹി-ലക്നോ ദേശീയപാതയിലാണ് സംഭവം.

 

നാല് പേരും സംഭവസ്ഥലത്ത് വച്ച്‌തന്നെ മരിച്ചു. അപകടത്തിന്റെ ആഘാതത്തില്‍ കാർ പൂർണമായും തകർന്നു

ലക്നോ: ഉത്തർപ്രദേശില്‍ നിർത്തിയിട്ടിരുന്ന ട്രക്കില്‍ കാർ ഇടിച്ചുകയറി നാല് എംബിബിഎസ് വിദ്യാർഥികള്‍ മരിച്ചു.അമ്രോഹയില്‍ ഡല്‍ഹി-ലക്നോ ദേശീയപാതയിലാണ് സംഭവം.

നാല് പേരും സംഭവസ്ഥലത്ത് വച്ച്‌തന്നെ മരിച്ചു. അപകടത്തിന്റെ ആഘാതത്തില്‍ കാർ പൂർണമായും തകർന്നു. മരിച്ച നാലുപേരും വെങ്കടേശ്വർ സർവകലാശാലയിലെ എംബിബിഎസ് വിദ്യാർഥികളാണ്.

പോലീസും സർവകലാശാലയിലെ അധികൃതരും സ്ഥലത്തെത്തിയിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു. അപകടത്തിന്റെ കാരണം കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.