പ്രണയ തകര്‍ച്ച ; കാറിനകത്ത് ബോംബ് പൊട്ടിച്ച് യുവാവ് ആത്മഹത്യ ചെയ്തു

പ്രണയപ്പകയില്‍ പെണ്‍സുഹൃത്തിനെ കുത്തി പരിക്കേല്‍പിച്ച് യുവാവ് ജീവനൊടുക്കിയ സംഭവത്തിലാണ് പൊലീസിന് നിര്‍ണായക മൊഴി ലഭിച്ചത്.

 

നാഗേന്ദ്രയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഒരു നാടന്‍ ബോംബ് പൊലീസ് കണ്ടെടുത്തു.

കര്‍ണാടകയിലെ തുംകൂരുവില്‍ യുവാവ് കാറിനകത്ത് നാടന്‍ ബോംബ് പൊട്ടിച്ച് ആത്മഹത്യ ചെയ്ത സംഭവത്തില്‍ വഴിത്തിരിവ്. പെണ്‍സുഹൃത്തായിരുന്ന രമ്യയെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയാണ് കൊല്ലപ്പെട്ട നാഗേന്ദ്ര കാറില്‍ കയറ്റി കൊണ്ടുപോയതെന്ന് സുഹൃത്ത് പൊലീസിന് മൊഴി നല്‍കി. നാഗേന്ദ്രയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഒരു നാടന്‍ ബോംബ് പൊലീസ് കണ്ടെടുത്തു. പ്രണയപ്പകയില്‍ പെണ്‍സുഹൃത്തിനെ കുത്തി പരിക്കേല്‍പിച്ച് യുവാവ് ജീവനൊടുക്കിയ സംഭവത്തിലാണ് പൊലീസിന് നിര്‍ണായക മൊഴി ലഭിച്ചത്. ഇന്നലെ രാവിലെ പതിനൊന്നരയോടെ രമ്യ താമസിക്കുന്ന ജയനഗറിലെ വീട്ടിലെത്തിയ നാഗേന്ദ്ര, കൈവശം കരുതിയിരുന്ന കത്തി കാട്ടി ഭീഷണിപ്പെടുത്തിയാണ് കാറില്‍ കയറ്റി കൊണ്ടു പോയതെന്ന് ഒപ്പം താമസിക്കുന്ന യുവതി പൊലീസിന് മൊഴി നല്‍കി.

കൈവശം ബോംബുണ്ടെന്നും പൊട്ടിക്കുമെന്നും നാഗേന്ദ്ര ഭീഷണിപ്പെടുത്തിയതായി രമ്യയും പൊലീസിനോട് വ്യക്തമാക്കി. ആരോഗ്യനില മെച്ചപ്പെട്ട രമ്യയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ നാഗേന്ദ്രയെ പ്രതി ചേര്‍ത്ത് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതേസമയം നാഗേന്ദ്രയ്ക്ക് എവിടെ നിന്നാണ് നാടന്‍ ബോംബ് ലഭിച്ചതെന്ന് ഇനിയും വ്യക്തമല്ല.

നാഗേന്ദ്ര രമ്യയെ തട്ടിക്കൊണ്ടുപോയ വിവരം സുഹൃത്താണ് പൊലീസിനെ വിളിച്ചറിയിച്ചത്. ഇവര്‍ കാബിലാണ് യാത്ര ചെയ്യുന്നത് എന്ന് വ്യക്തമായതോടെ പൊലീസ് കാബ് ഡ്രൈവറെ വിളിച്ച് വാഹനം പൊലീസ് സ്റ്റേഷനിലേക്ക് എത്തിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ഡ്രവൈര്‍ വാഹനം ദിശ മാറ്റിയതോടെയാണ് നാഗേന്ദ്ര രമ്യയെ കുത്തിയത്. പിന്നാലെ വാഹനം നിര്‍ത്തി രമ്യയെ വലിച്ച് പുറത്തിട്ട ഡ്രൈവറുടെ അവസരോചിത നടപടിയാണ് ജീവന്‍ രക്ഷിച്ചത്. രമ്യ അപകടനില തരണം ചെയ്തിട്ടുണ്ട്