'മൃതദേഹം രക്തത്തില്‍ കുളിച്ച നിലയില്‍ ; ബംഗ്ലാദേശില്‍ ഒരു ഹിന്ദു യുവാവ് കൂടി കൊല്ലപ്പെട്ടു
ബംഗ്ലാദേശില്‍ ഇസ്ലാമിസ്റ്റുകളുടെ ആക്രമണത്തില്‍ ഒരു ഹിന്ദു യുവാവ് കൂടി കൊല്ലപ്പെട്ടു. 28 കാരനായ ഓട്ടോഡ്രൈവർ സമീർ ദാസാണ് കൊല്ലപ്പെട്ടത്.ഞായറാഴ്ച രാത്രി ചിറ്റഗോംഗിലെ ദഗൻഭുയാനില്‍ വച്ചാണ് കൊലപാതകമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
Updated: Jan 13, 2026, 10:43 IST
ജോലിക്ക് പോയ സമീർ, ഞായറാഴ്ച രാത്രിയായിട്ടും തിരിച്ചെത്തിയില്ല. തുടർന്ന് നടത്തിയ തെരച്ചലിലാണ്. പുലർച്ചെ 2 മണിയോടെ തെക്കൻ കരീംപൂരിലെ മുഹുരി ബാരിക്ക് സമീപം രക്തത്തില്‍ കുതിർന്ന മൃതദേഹം കണ്ടെത്തിയത്.

സമീറിനെ മർദ്ദിച്ച് അവശനാക്കിയ ശേഷം കുത്തികൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് അക്രമികള്‍ യുവാവിന്റെ ഓട്ടോറിക്ഷയുമായി കടന്നുകളഞ്ഞു. ബംഗ്ലാദേശില്‍ കഴിഞ്ഞ ഒരുമാസത്തിനിടെ ആള്‍ക്കൂട്ട ആക്രമണത്തില്‍ പത്തിലധികം ഹിന്ദു യുവാക്കള്‍ക്കാണ് ജീവൻ നഷ്ടമായത്.