ബാങ്ക് മാനേജരുടെ മുഖത്തടിച്ചു ; മുന്‍ കേന്ദ്രമന്ത്രി എംകെ അഴഗിരിയുടെ മകള്‍ക്കെതിരെ കേസ്

ലിഫ്റ്റ് തകരാര്‍ പരിഹരിക്കാത്തതുമായി ബന്ധപെട്ട് ബാങ്ക് മാനേജര്‍ പരാതിപ്പെട്ടപ്പോള്‍ ആണ് മുഖത്തടിച്ചത്.

 

കയല്‍വിഴിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ ആണ് ബാങ്കിന്റെ ശാഖ പ്രവര്‍ത്തിക്കുന്നത്.

മുന്‍ കേന്ദ്രമന്ത്രി എംകെ അഴഗിരിയുടെ മകള്‍ കയല്‍വിഴിക്കെതിരെ ചെന്നൈ അഡയാര്‍ പൊലീസ് കേസെടുത്തു. ബാങ്ക് മാനേജരുടെ മുഖത്തടിച്ച സംഭവത്തിലാണ് കേസെടുത്തത്. എസ്ബിഐ ബാങ്ക് മാനേജരുടെ പരാതിയില്‍ ആണ് നടപടി. കയല്‍വിഴി മുഖത്തടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. 

കയല്‍വിഴിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ ആണ് ബാങ്കിന്റെ ശാഖ പ്രവര്‍ത്തിക്കുന്നത്. ലിഫ്റ്റ് തകരാര്‍ പരിഹരിക്കാത്തതുമായി ബന്ധപെട്ട് ബാങ്ക് മാനേജര്‍ പരാതിപ്പെട്ടപ്പോള്‍ ആണ് മുഖത്തടിച്ചത്.