'വിവാഹത്തിന് പൊരുത്തം നോക്കി, ആയുസ് കുറവാണെന്ന് ജ്യോതിഷിയുടെ പ്രവചനം; 28കാരി ജീവനൊടുക്കി

ബംഗളൂരു ബഗലഗുണ്ടേയിൽ  ആയുസ് കുറവാണെന്ന് ജ്യോതിഷി പ്രവചിച്ചതിന് പിന്നാലെ 28കാരി ജീവനൊടുക്കി. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് യുവതി.

 

യുവതിക്ക് ആയുസ് കുറവാണെന്നും അതിനാല്‍ പ്രത്യേക പൂജകള്‍ ആവശ്യമാണെന്നുമാണ് ജ്യോതിഷി പറഞ്ഞത്. ഏറെക്കാലത്തെ ദാമ്പത്യജീവിതത്തിന് പൂജകള്‍ അത്യാവശ്യമാണെന്നും ജ്യോതിഷി ധരിപ്പിച്ചു.

ബംഗളൂരു :ബംഗളൂരു ബഗലഗുണ്ടേയിൽ  ആയുസ് കുറവാണെന്ന് ജ്യോതിഷി പ്രവചിച്ചതിന് പിന്നാലെ 28കാരി ജീവനൊടുക്കി. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് യുവതി. കുടക് സ്വദേശിയായ ഒരു യുവാവുമായി ഇവര്‍ക്ക് ബന്ധമുണ്ടായിരുന്നു. വിവാഹവുമായി ബന്ധപ്പെട്ട് ഭാവികാര്യങ്ങള്‍ അറിയാനായി യുവതി ആഴ്ചകള്‍ക്ക് മുമ്പ് ഒരു ജ്യോതിഷിയെ കണ്ട് അഭിപ്രായം തേടിയതായി പൊലീസ് പറയുന്നു.

യുവതിക്ക് ആയുസ് കുറവാണെന്നും അതിനാല്‍ പ്രത്യേക പൂജകള്‍ ആവശ്യമാണെന്നുമാണ് ജ്യോതിഷി പറഞ്ഞത്. ഏറെക്കാലത്തെ ദാമ്പത്യജീവിതത്തിന് പൂജകള്‍ അത്യാവശ്യമാണെന്നും ജ്യോതിഷി ധരിപ്പിച്ചു.

ഇത് പ്രകാരം യുവതിയുടെ വീട്ടില്‍ ഒമ്പത് ദിവസത്തെ പൂജകള്‍ നടന്നു. എന്നാല്‍, യുവതി ഇതിന് പിന്നാലെ കടുത്ത ആശങ്കയിലായിരുന്നു. ഇത് മനസ്സിലാക്കിയ കുടുംബാംഗങ്ങള്‍ യുവതിയെ പലപ്പോഴായി ആശ്വസിപ്പിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം വൈകീട്ട് ഭക്ഷണം കഴിഞ്ഞ് മുറിയില്‍ പോയതിന് പിന്നാലെ യുവതിയുടെ പ്രതികരണമൊന്നും ഉണ്ടായില്ല. യുവതി വര്‍ക്ക് ഫ്രം ഹോം അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതിനാല്‍ ജോലിത്തിരിക്കിലായിരിക്കുമെന്നാണ് കുടുംബം ആദ്യം കരുതിയത്. എന്നാല്‍, എട്ട് മണിയോടെ വിളിച്ചിട്ടും യുവതി പ്രതികരിച്ചില്ല. ഇതോടെ ജനല്‍ വഴി നോക്കിയ ബന്ധുക്കള്‍ കണ്ടത് യുവതിയെ ജീവനൊടുക്കിയ നിലയിലാണ്.