ട്രംപ് പ്രഖ്യാപിച്ച അധിക തീരുവ ഇന്ന് മുതല്‍ നിലവില്‍ വരും

ട്രംപിന്റെ ചുങ്കം കേരളത്തിന്റെ കയറ്റുമതി മേഖലയ്ക്കും കനത്ത തിരിച്ചടിയായിരിക്കുകയാണ്.

 

പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ വിളിക്കില്ലെന്നാണ് കേന്ദ്ര വൃത്തങ്ങള്‍ അറിയിച്ചത്.

ഇന്ത്യ അടക്കം നിരവധി രാജ്യങ്ങള്‍ക്ക് ട്രംപ് പ്രഖ്യാപിച്ച അധിക തീരുവ ഇന്ന് മുതല്‍ നിലവില്‍ വരും. അതേസമയം അധിക നികുതി ചുമത്തിയതില്‍ അമേരിക്കയെ അനുനയിപ്പിക്കാന്‍ ഇന്ത്യ തല്‍ക്കാലമില്ലെന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ വിളിക്കില്ലെന്നാണ് കേന്ദ്ര വൃത്തങ്ങള്‍ അറിയിച്ചത്. ന്യായമല്ലാത്ത ആവശ്യങ്ങള്‍ അംഗീകരിക്കേണ്ടതില്ലെന്നാണ് ശശി തരൂര്‍ എംപി പ്രതികരിച്ചത്.

ട്രംപിന്റെ ചുങ്കം കേരളത്തിന്റെ കയറ്റുമതി മേഖലയ്ക്കും കനത്ത തിരിച്ചടിയായിരിക്കുകയാണ്.


ഇന്ത്യ-യുഎസ് വ്യാപാരകരാറിന് ഉടന്‍ അന്തിമരൂപമാകാത്തപക്ഷം, ഇന്ത്യയില്‍നിന്നുള്ള ഇറക്കുമതിക്കുമേല്‍ 25 ശതമാനംവരെ നികുതി നേരിടേണ്ടിവന്നേക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ത്യ 25 ശതമാനം നികുതി അടയ്ക്കേണ്ടിവരുമെന്നും ട്രംപ് പറഞ്ഞു.