സത്യപ്രതിജ്ഞ നോക്കി വായിക്കാതെ താരം ; അണികളെ ആവേശത്തിലാക്കി വിജയുടെ സത്യപ്രതിജ്ഞ

വാഗ്ദാനങ്ങളെല്ലാം നടപ്പാക്കുമെന്നും വഞ്ചിക്കില്ലെന്നും ജനത്തെ അഭിസംബോധന ചെയ്ത് പ്രസംഗം.

 

'എന്തും നേരിടാന്‍ തയാറാണ്. എട്ട് കോടി ജനങ്ങളും എന്റേതാണ്. തെറ്റ് ചെയ്യില്ല, ചെയ്യാന്‍ അനുവദിക്കില്ല

സിനിമാ സ്‌റ്റൈലില്‍ തന്നെ താരത്തിന്റെ സത്യപ്രതിജ്ഞ.'സി ജോസഫ് വിജയ് എന്നും നാന്‍' എന്ന് തുടങ്ങിയ വിജയ് പേപ്പറില്‍ നോക്കാതെയാണ് സത്യപ്രതിജ്ഞ ചൊല്ലിത്തുടങ്ങിയത്. സിനിമയിലെ പഞ്ച് ഡയലോഗുകള്‍ പോലെ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ആയിരങ്ങളെ ആവേശക്കൊടുമുടിയില്‍ എത്തിച്ചായിരുന്നു വിജയ്യുടെ സത്യപ്രതിജ്ഞ. രണ്ടാമത്തെ ഭാഗം മാത്രമാണ് നോക്കി വായിച്ചത്. പിന്നീട്, വാഗ്ദാനങ്ങളെല്ലാം നടപ്പാക്കുമെന്നും വഞ്ചിക്കില്ലെന്നും ജനത്തെ അഭിസംബോധന ചെയ്ത് പ്രസംഗം.

'എന്തും നേരിടാന്‍ തയാറാണ്. എട്ട് കോടി ജനങ്ങളും എന്റേതാണ്. തെറ്റ് ചെയ്യില്ല, ചെയ്യാന്‍ അനുവദിക്കില്ല, ചെയ്തവനെ വിടില്ല. ഖജനാവ് കാലിയാണ്. ജനങ്ങളുടെ ഒരു ചില്ലിക്കാശും ഞാന്‍ തൊടില്ല. ഒപ്പം നിന്നവര്‍ക്ക് നന്ദി. തമിഴ്നാട്ടില്‍ പുതിയ യുഗത്തിന് തുടക്കമാവുന്നു. നമുക്കൊരുമിച്ച് മുന്നോട്ട് പോകാം. സഖ്യ കക്ഷികള്‍ക്ക് നന്ദി', വിജയ് പറഞ്ഞു.