സമരം വിജയിപ്പിച്ച ഓരോരുത്തര്‍ക്കും നന്ദി, വിമര്‍ശിച്ച് നേര്‍വഴി നടത്താന്‍ ശ്രമിച്ചവര്‍ക്കും നന്ദിയെന്നും അഭിജീത് ദീപ്‌കേ

സിജെപി മുന്നോട്ട് വച്ച വാഗ്ദാനങ്ങള്‍ പൂര്‍ണ്ണ തോതില്‍ നടപ്പാക്കാന്‍ ഒപ്പമുണ്ടാകുമെന്നും ദീപ്‌കെ വ്യക്തമാക്കി.

 

സിജെപി പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം കാത്ത് ദില്ലി പൊലീസ്.

രോഗക്കിടക്കയില്‍ നിന്ന് നന്ദിപറഞ്ഞ് അഭിജീത് ദീപ്‌കേ. സമരം വിജയിപ്പിച്ച ഓരോരുത്തര്‍ക്കും നന്ദിയെന്നും വിമര്‍ശിച്ച് നേര്‍വഴി നടത്താന്‍ ശ്രമിച്ചവര്‍ക്കും നന്ദിയെന്നും അഭിജീത് പറഞ്ഞു. സിജെപി മുന്നോട്ട് വച്ച വാഗ്ദാനങ്ങള്‍ പൂര്‍ണ്ണ തോതില്‍ നടപ്പാക്കാന്‍ ഒപ്പമുണ്ടാകുമെന്നും ദീപ്‌കെ വ്യക്തമാക്കി. ഇതൊരു തുടക്കം മാത്രമാണെന്നും ഇനിയും ഏറെ ദൂരം പോകാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ടൈഫോയ്ഡ് ബാധിതനായ അഭിജിത്, ആശുപത്രിക്കിടക്കയില്‍ നിന്നാണ് കഴിഞ്ഞ ദിനം സമരവേദിയില്‍ എത്തിയത്. അതേസമയം, സിജെപി പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം കാത്ത് ദില്ലി പൊലീസ്.


പ്രോസിക്യൂഷന്‍ വിടുതല്‍ നടപടികളില്‍ അന്തിമ തീരുമാനം സര്‍ക്കാരിന്റെ തീരുമാനമുണ്ടായാല്‍ തുടര്‍ അന്വേഷണം നിര്‍ത്തിവെക്കും. സംഘര്‍ഷത്തിനിടെ പരിക്കേറ്റ് ചികിത്സയിലുള്ള യുവതി സാക്ഷിയുടെ നിലയില്‍ പുരോഗതിയെന്ന് ആ ര്‍ എംഎല്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു. ബീഹാറിലെ നീറ്റ് പ്രതിഷേധത്തില്‍ സിവാനിലെ വെടിവെപ്പില്‍ പരിക്കേറ്റത് മൂന്നുപേര്‍ക്കാണെന്നും സംസ്ഥാനത്ത് ജാഗ്രത തുടരുന്നുവെന്നും അധികൃതര്‍ അറിയിച്ചു. ഇന്റര്‍നെറ്റ് നിയന്ത്രണം ഇന്ന് കൂടി ഉണ്ടാകും.