'സൗജന്യ പ്രചാരണത്തിന് നന്ദി'; ദസറയ്ക്ക് ഡല്‍ഹിയില്‍ ഭീമന്‍ പാറ്റയുടെ കോലം കത്തിക്കുന്നതില്‍ അഭിജീത് ദീപ്‌കെ
രാവണന്‍, കുംഭകര്‍ണ്ണന്‍, മേഘനാഥന്‍ എന്നിവരുടെ പരമ്പരാഗത പ്രതിമകള്‍ക്കൊപ്പം 30 അടി ഉയരമുള്ള ഒരു പാറ്റയുടെ പ്രതിമയും കത്തിക്കാനായി ഒരുക്കിയിരുന്നു.
Oct 21, 2026, 07:16 IST
വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ പിതംപുരയിലുള്ള നേതാജി സുഭാഷ് പ്ലേസ് (എന്‍എസ്പി) ഗ്രൗണ്ടില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കാണിക്കുന്ന വീഡിയോയ്ക്ക് മറുപടി നല്‍കിയാണ് ദീപ്കെ രംഗത്തെത്തിയത്.
ദസറയുടെ ഭാഗമായി ഡല്‍ഹിയിലെ പ്രീതംപുരയില്‍ പാറ്റയുടെ കോലം കത്തിച്ചതില്‍ പ്രതികരിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജീത് ദീപ്കെ. സൗജന്യ പ്രചാരണത്തിന് നന്ദിയെന്ന് അഭിജീത് ദീപ്കെ എക്സില്‍ പങ്കുവെച്ചു. വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ പിതംപുരയിലുള്ള നേതാജി സുഭാഷ് പ്ലേസ് (എന്‍എസ്പി) ഗ്രൗണ്ടില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കാണിക്കുന്ന വീഡിയോയ്ക്ക് മറുപടി നല്‍കിയാണ് ദീപ്കെ രംഗത്തെത്തിയത്.
രാവണന്‍, കുംഭകര്‍ണ്ണന്‍, മേഘനാഥന്‍ എന്നിവരുടെ പരമ്പരാഗത പ്രതിമകള്‍ക്കൊപ്പം 30 അടി ഉയരമുള്ള ഒരു പാറ്റയുടെ പ്രതിമയും കത്തിക്കാനായി ഒരുക്കിയിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ എഎന്‍ഐ പങ്കിട്ടിരുന്നു. തുടര്‍ന്നാണ് അഭിജീത് ദീപ്കെ പ്രതികരിച്ചത്.