ജുബൈലിൽ തഞ്ചാവൂർ സ്വദേശി കുഴഞ്ഞുവീണ് മരിച്ചു
തമിഴ്‌നാട് തഞ്ചാവൂർ സ്വദേശി മുഹമ്മദ് ജമാൽ മുഹമ്മദ് (61) ജുബൈലിൽ നിര്യാതനായി. ജുബൈലിലെ റഹ്മാനിയ ഹോട്ടലിന് സമീപമുള്ള ബാർബർ ഷോപ്പിൽ ജീവനക്കാരനായിരുന്ന അദ്ദേഹം ജോലിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. 25 വർഷത്തോളമായി സൗദിയിലുള്ള ജമാൽ, നാല് മാസം മുമ്പാണ് അവധി കഴിഞ്ഞ് നാട്ടിൽ നിന്നും തിരിച്ചെത്തിയത്.
Mar 9, 2026, 13:35 IST
ജുബൈൽ: തമിഴ്‌നാട് തഞ്ചാവൂർ സ്വദേശി മുഹമ്മദ് ജമാൽ മുഹമ്മദ് (61) ജുബൈലിൽ നിര്യാതനായി. ജുബൈലിലെ റഹ്മാനിയ ഹോട്ടലിന് സമീപമുള്ള ബാർബർ ഷോപ്പിൽ ജീവനക്കാരനായിരുന്ന അദ്ദേഹം ജോലിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. 25 വർഷത്തോളമായി സൗദിയിലുള്ള ജമാൽ, നാല് മാസം മുമ്പാണ് അവധി കഴിഞ്ഞ് നാട്ടിൽ നിന്നും തിരിച്ചെത്തിയത്.
പരേതന് ഭാര്യയും മൂന്ന് മക്കളുമുണ്ട്. നിലവിൽ ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ഏറ്റുവാങ്ങാനുള്ള നിയമനടപടികൾ പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.