ജമ്മു കശ്മീരിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ 2  ജെയ്ഷെ മുഹമ്മദ് ഭീകരർ കൊല്ലപ്പെട്ടു

ജമ്മുവിലെ  ഉദ്ദംപൂരിലാണ്  സുരക്ഷാസേനയുമായി ഏറ്റുമുട്ടൽ ഉണ്ടായത്.

 

ജമ്മു കശ്മീർ പൊലീസും സൈന‍്യവും സിആർപിഎഫും സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്.

ശ്രീനഗർ: ജമ്മു കശ്മീരിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ‌ രണ്ട് ജെയ്ഷെ മുഹമ്മദ് ഭീകരർ കൊല്ലപ്പെട്ടു. ജമ്മുവിലെ  ഉദ്ദംപൂരിലാണ്  സുരക്ഷാസേനയുമായി ഏറ്റുമുട്ടൽ ഉണ്ടായത്. ജെയ്ഷെ മുഹമ്മദ് ഭീകരരായ മാവി, സുബൈർ എന്നിവരാണ് കൊല്ലപ്പെട്ടത്.ജമ്മു കശ്മീർ പൊലീസും സൈന‍്യവും സിആർപിഎഫും സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്.

ഭീകരിൽ നിന്നും ആയുധങ്ങൾ കണ്ടെടുത്തിട്ടുണ്ട്.വനമേഖലയിൽ‌ ഒളിച്ചിരിക്കുകയായിരുന്ന ഭീകരരും സൈന‍്യവും തമ്മിൽ ഒരു മണിക്കൂറിലധികം ഏറ്റുമുട്ടൽ തുടർന്നു. സംഭവസ്ഥലത്ത് സുരക്ഷ ശക്തമാക്കുന്നതിന്‍റെ ഭാഗമായി ഡോഗ് സ്ക്വാഡിനെ വിന‍്യസിച്ചിട്ടുണ്ട്. ഉദ്ദംപൂർ ജില്ലയിലെ ജോഫർ വനത്തിൽ ഭീകരരുടെ സാന്നിധ‍്യമുണ്ടെന്ന് രഹസ‍്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് സൈന‍്യം തെരച്ചിൽ നടത്തിയത്.