പുസ്തകം കൊണ്ടുവരാത്തതിന് വെയിലില്‍ മണിക്കൂറുകളോളം നിര്‍ത്തി, ഡല്‍ഹിയില്‍ പത്തുവസ്സുകാരി മരിച്ചു
വിനോദ് നഗറിലെ സർക്കാർ സ്കൂളില്‍ പുസ്തകം കൊണ്ടുവരാത്തതിന് അധ്യാപികയുടെ ക്രൂരമായ ശിക്ഷയ്ക്ക് ഇരയായ പത്തുവസ്സുകാരി മരിച്ചു.അധ്യാപികയുടെ ശിക്ഷയെ തുടർന്ന് അവശയായ പെണ്‍കുട്ടിയെ ഉടൻ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ക്ലാസില്‍ പുസ്തകം കൊണ്ടുവരാത്തതിന്റെ പേരില്‍ അധ്യാപിക കുട്ടിയെ രൂക്ഷമായി ശകാരിക്കുകയും, കൈകള്‍ ഉയർത്തിപ്പിടിച്ച് മണിക്കൂറുകളോളം വെയിലത്ത് നിർത്തുകയും ചെയ്തുവെന്നാണ് കുട്ടിയുടെ കുടുംബത്തിന്റെ പ്രധാന ആരോപണം
ഡല്‍ഹി : വിനോദ് നഗറിലെ സർക്കാർ സ്കൂളില്‍ പുസ്തകം കൊണ്ടുവരാത്തതിന് അധ്യാപികയുടെ ക്രൂരമായ ശിക്ഷയ്ക്ക് ഇരയായ പത്തുവസ്സുകാരി മരിച്ചു.അധ്യാപികയുടെ ശിക്ഷയെ തുടർന്ന് അവശയായ പെണ്‍കുട്ടിയെ ഉടൻ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ക്ലാസില്‍ പുസ്തകം കൊണ്ടുവരാത്തതിന്റെ പേരില്‍ അധ്യാപിക കുട്ടിയെ രൂക്ഷമായി ശകാരിക്കുകയും, കൈകള്‍ ഉയർത്തിപ്പിടിച്ച് മണിക്കൂറുകളോളം വെയിലത്ത് നിർത്തുകയും ചെയ്തുവെന്നാണ് കുട്ടിയുടെ കുടുംബത്തിന്റെ പ്രധാന ആരോപണം. കുട്ടിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് സ്കൂള്‍ അധികൃതർ അമ്മയെ വിളിച്ചുവരുത്തുകയായിരുന്നു.
സ്കൂളില്‍ എത്തിയപ്പോഴാണ് മകള്‍ വെയിലത്ത് അവശനിലയില്‍ നില്‍ക്കുന്നത് കണ്ടതെന്ന് അമ്മ വ്യക്തമാക്കി. സംഭവത്തെ തുടർന്ന് അധ്യാപികയ്‌ക്കെതിരെ ശക്തമായ പ്രതിഷേധവുമായി ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തി. വിദ്യാർത്ഥിനിയുടെ മരണം വളരെ ദുഃഖകരവും ഗൗരവമേറിയതുമായ സംഭവമാണെന്ന് ഡല്‍ഹി വിദ്യാഭ്യാസ മന്ത്രി ആശിഷ് സൂദ് പ്രതികരിച്ചു