പത്തുവയസ്സുകാരനെ വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്തി ; തടയാന്‍ ശ്രമിച്ച അമ്മയ്ക്ക് ഗുരുതര പരുക്ക്

ശരീരമാകെ കുത്തേറ്റ യൂഷ്‌കന്ദ് സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു.

 

കാരണം കൂടാതെയാണ് ആക്രമണമെന്ന് നാട്ടുകാര്‍ പറയുന്നു.

അമ്മയും രണ്ടു മക്കളും താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ചു കയറി അജ്ഞാതന്‍ പത്തുവയസുകാരനെ കുത്തി കൊലപ്പെടുത്തി. തടയാന്‍ ശ്രമിച്ച അമ്മയ്ക്കും കുത്തേറ്റു. ഇന്നലെ വൈകീട്ടാണ് സംഭവം.
ലഹരിക്കടിമയായ യുവാവാണ് ആക്രമണം നടത്തിയതെന്നാണ് നിഗമനം. കാരണം കൂടാതെയാണ് ആക്രമണമെന്ന് നാട്ടുകാര്‍ പറയുന്നു.
ശരീരമാകെ കുത്തേറ്റ യൂഷ്‌കന്ദ് സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. അമ്മ സത്യ (45) ഗുരുതര പരിക്കോടെ സേലം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. താരമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
കഴിഞ്ഞ ദിവസം മേട്ടൂരില്‍ ലഹരി ഉപയോഗിച്ചെത്തിയ നാലു യുവാക്കള്‍ ചായക്കടയില്‍ വാക്കേറ്റമുണ്ടാക്കുകയും ചായക്കടയിലെ ജീവനക്കാരനെ ചില്ലുഗ്ലാസുകൊണ്ട് കുത്തി കൊലപ്പെടുത്തുകയും ചെയ്തിരുന്നു.