ജെഎന്‍യുവില്‍ സംഘര്‍ഷം ; വിസിയുടെ ദളിത് വിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ രോഷം
ദളിത് വിരുദ്ധ പ്രസ്താവനക്കെതിരെ നടന്ന പ്രതിഷേധത്തിന് നേരെ എബിവിപി അക്രമം അഴിച്ചുവിട്ടെന്നാണ് ഇടതു സംഘടനകള്‍ ആരോപിക്കുന്നത്.
Feb 23, 2026, 06:44 IST
നിലവില്‍ ക്യാമ്പസില്‍ സംഘര്‍ഷ സാഹചര്യം തുടരുകയാണ്.
ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ ഏറ്റുമുട്ടിയുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ക്യാമ്പസില്‍ വ്യാപകമായി കല്ലേറ് നടക്കുകയാണ്. വിസിയുടെ ദളിത് വിരുദ്ധ പ്രസ്താവനക്കെതിരെ നടന്ന പ്രതിഷേധത്തിന് നേരെ എബിവിപി അക്രമം അഴിച്ചുവിട്ടെന്നാണ് ഇടതു സംഘടനകള്‍ ആരോപിക്കുന്നത്.
അതേസമയം എബിവിപി പ്രവര്‍ത്തകരെ ഇടത് സംഘടന പ്രവര്‍ത്തകരാണ് മര്‍ദ്ദിച്ചതെന്ന് എബിവിപിയും ആരോപിച്ചു. നിലവില്‍ ക്യാമ്പസില്‍ സംഘര്‍ഷ സാഹചര്യം തുടരുകയാണ്.