സ്വകാര്യ ദൃശ്യങ്ങൾ ലീക്കായി; ഇൻസ്റ്റഗ്രാം ഹാക്ക് ചെയ്യപ്പെട്ടതെന്ന് തെലുങ്ക് നടി സുരേഖ വാണി, നിയമനടപടി സ്വീകരിക്കും
ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട് സ്വകാര്യ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ച സംഭവത്തിൽ പ്രതികരണവുമായി തെലുങ്ക് നടി സുരേഖ വാണി. ചിത്രങ്ങളും വീഡിയോകളും തന്റെ അറിവോടെയല്ല പങ്കുവെച്ചതെന്നും ഉത്തരവാദികളായവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും നടി അറിയിച്ചു.
ഹൈദരാബാദ്: ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട് സ്വകാര്യ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ച സംഭവത്തിൽ പ്രതികരണവുമായി തെലുങ്ക് നടി സുരേഖ വാണി. ചിത്രങ്ങളും വീഡിയോകളും തന്റെ അറിവോടെയല്ല പങ്കുവെച്ചതെന്നും ഉത്തരവാദികളായവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും നടി അറിയിച്ചു.
നടിയുടെ ഇൻസ്റ്റഗ്രാം പേജിലൂടെ പുറത്തുവന്ന ദൃശ്യങ്ങൾ ഉടൻ തന്നെ നീക്കം ചെയ്തിരുന്നെങ്കിലും അതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയായിരുന്നു. ഇതിനുപിന്നാലെ സൈബർ ആക്രമണവും അധിക്ഷേപങ്ങളും അതിരുവിട്ടതോടെ സുരേഖ വാണി തന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളുടെ കമന്റ് ബോക്സ് ഓഫ് ചെയ്യുകയും ചെയ്തു.
സംഭവത്തിൽ സുരേഖ വാണി പങ്കുവെച്ച പ്രസ്താവന ഇങ്ങനെ:
''എന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. അനുവാദമില്ലാതെ എന്റെ സ്വകാര്യവും വ്യക്തിപരവുമായ കണ്ടന്റുകള്‍ പ്രചരിപ്പിക്കപ്പെടുകയാണ്. മീം പേജുകളോടും, മാധ്യമങ്ങളോടും യൂട്യൂബ് ചാനലുകളോടും വ്യക്തികളോടുമെല്ലാമായി അവ പ്രചരിപ്പിക്കുകയോ റീപോസ്റ്റ് ചെയ്യുകയോ അപ്പ്ലോഡ് ചെയ്യുകയോ ചെയ്യരുതെന്ന് ആവശ്യപ്പെടുന്നു.
എന്റെ സ്വകാര്യ ദൃശ്യങ്ങള്‍ പങ്കുവെക്കുന്ന, പബ്ലിഷ് ചെയ്യുന്ന, പ്രചരിപ്പിക്കുന്ന ഏതൊരു അക്കൗണ്ടും വ്യക്തിയേയും തിരിച്ചറിയുകയും അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്യും. വ്യൂസിനും റീച്ചിനും പ്രശസ്തിയ്ക്കും വേണ്ടി സാഹചര്യം മുതലെടുക്കരുത്. എന്റെ സ്വകാര്യതയെ മാനിക്കണം. ഇത് വളരെ ഗൗരവ്വമുള്ള വിഷയമാണ്. നിയമനടപടി സ്വീകരിക്കാന്‍ ഞാന്‍ മടിക്കില്ല''.