ടെലിഗ്രാം ;താത്കാലിക നിരോധനത്തിന് ശേഷം ഇന്ത്യയിൽ ലഭ്യമായി

സേജിങ് ആപ്പായ ടെലിഗ്രാമിന് ഏർപ്പെടുത്തിയിരുന്ന താല്‍ക്കാലിക നിരോധനം നീക്കി.ഇതോടെ രാജ്യത്തുടനീളമുള്ള ഉപയോക്താക്കള്‍ക്ക് ആപ്പ് വീണ്ടും ലഭ്യമായിത്തുടങ്ങി.

 

ഗൂഗിള്‍ പ്ലേ സ്റ്റോർ, ആപ്പിള്‍ ആപ്പ് സ്റ്റോർ എന്നിവയിലൂടെ ഉപയോക്താക്കള്‍ക്ക് ആപ്പ് വീണ്ടും ഡൗണ്‍ലോഡ് ചെയ്യാനാകും

ഡൽഹി: മെസേജിങ് ആപ്പായ ടെലിഗ്രാമിന് ഏർപ്പെടുത്തിയിരുന്ന താല്‍ക്കാലിക നിരോധനം നീക്കി.ഇതോടെ രാജ്യത്തുടനീളമുള്ള ഉപയോക്താക്കള്‍ക്ക് ആപ്പ് വീണ്ടും ലഭ്യമായിത്തുടങ്ങി.നീറ്റ് പുനഃപരീക്ഷയോട് അനുബന്ധിച്ച്‌ ചോദ്യപേപ്പർ ചോർച്ചയും വ്യാജ പ്രചാരണങ്ങളും തടയുന്നതിന്റെ ഭാഗമായാണ് കേന്ദ്ര ഐടി മന്ത്രാലയം  ജൂണ്‍ 16 മുതല്‍ 22 വരെ ആപ്പിന് താല്‍ക്കാലിക വിലക്ക് ഏർപ്പെടുത്തിയിരുന്നത്

റിലയൻസ് ജിയോ, എയർടെല്‍, ബിഎസ്‌എൻഎല്‍ ഉള്‍പ്പെടെയുള്ള പ്രമുഖ ടെലികോം കമ്പനികളെല്ലാം തങ്ങളുടെ നെറ്റ്‌വർക്കുകളില്‍ ടെലിഗ്രാമിനുള്ള നിയന്ത്രണം പിൻവലിച്ചിട്ടുണ്ട്.

ഈ താല്‍ക്കാലിക നിരോധന കാലാവധി അവസാനിച്ചതോടെയാണ് ആപ്പ് വീണ്ടും പ്രവർത്തനസജ്ജമായത്. ഗൂഗിള്‍ പ്ലേ സ്റ്റോർ, ആപ്പിള്‍ ആപ്പ് സ്റ്റോർ എന്നിവയിലൂടെ ഉപയോക്താക്കള്‍ക്ക് ആപ്പ് വീണ്ടും ഡൗണ്‍ലോഡ് ചെയ്യാനാകും.നിരോധനത്തിന് പുറമെ, ജൂൺ 30 വരെ ഇന്ത്യയിൽ മെസ്സേജുകൾ എഡിറ്റ് ചെയ്യാനുള്ള ഫീച്ചർ നിർജ്ജീവനമാക്കാൻ ടെലഗ്രാമിന് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.

മുൻപ് ഗ്രൂപ്പ് അഡ്മിൻമാർ പഴയ സന്ദേശങ്ങൾ എഡിറ്റ് ചെയ്ത് പുതിയ ഫയലുകൾ അറ്റാച്ച് ചെയ്യുകയും തുടർന്ന് യഥാർത്ഥ സമയം മാറാതെയുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ച് വ്യാജ ചോദ്യപേപ്പർ ചോർച്ചാ തെളിവുകൾ നിർമ്മിക്കാൻ ഈ ഫീച്ചർ ദുരുപയോഗം ചെയ്തതായും എൻടിഎ ചൂണ്ടിക്കാട്ടി.