വൃദ്ധ മാതാപിതാക്കളെ സംരക്ഷിക്കാത്ത സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് 15 ശതമാനം പിടിച്ചെടുക്കും ; നിർണ്ണായക നീക്കവുമായി തെലങ്കാന സർക്കാർ
വൃദ്ധരായ മാതാപിതാക്കളെ ഉപേക്ഷിക്കുന്ന പ്രവണത വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ മാതൃകാ നീക്കവുമായി തെലങ്കാന സർക്കാർ. വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കാത്ത സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ
Feb 27, 2026, 15:05 IST
ഹൈദരാബാദ് : വൃദ്ധരായ മാതാപിതാക്കളെ ഉപേക്ഷിക്കുന്ന പ്രവണത വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ മാതൃകാ നീക്കവുമായി തെലങ്കാന സർക്കാർ. വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കാത്ത സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിശ്ചിത തുക പിടിച്ചെടുക്കുന്ന ബിൽ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് രേവന്ത് റെഡ്ഡി. വരുന്ന ബജറ്റിൽ ശമ്പളത്തിൽ നിന്ന് 10 മുതൽ 15 ശതമാനം വരെ പിടിച്ചെടുക്കുന്ന ബിൽ അവതരിപ്പിക്കും. ഈ തുക മാതാപിതാക്കളുടെ അക്കൗണ്ടിൽ നിക്ഷേപിക്കും.
പുതുതായി നിയമിതരായ ഓഫിസർമാരുടെ പരിശീലന പരിപാടിയുടെ സമാപന സമ്മേളനത്തിലാണ് ബില്ല് അവതരിപ്പിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം. മാതാപിതാക്കളുടെ ത്യാഗത്തിൻറെ ഫലമായാണ് മക്കൾക്ക് ജോലി ലഭിക്കുന്നതെന്നും അതുകൊണ്ട് അവരെ സംരക്ഷിക്കേണ്ട ചുമതല മക്കൾക്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.