തേജസ്വിയാദവിനെതിരെ നാലു തവണ വധശ്രമമുണ്ടായി ; പിന്നില്‍ ബിജെപിയും ജെഡിയുമാണെന്ന് റാബ്‌റി ദേവി

വീടിനകത്ത് വെച്ച് പോലും വധശ്രമമുണ്ടായി.

 

ബിജെപിയും ജെഡിയുവും ചേര്‍ന്നാണ് പദ്ധതി ആസൂത്രണം ചെയ്തതെന്നാണ് റാബ്‌റി ദേവി ആരോപിക്കുന്നത്.

ബിഹാര്‍ പ്രതിപക്ഷ നേതാവ് തേജസ്വി യാദവിന് നേരെ വധശ്രമമെന്ന ആരോപണവുമായി മുന്‍ മുഖ്യമന്ത്രി റാബ്‌റി ദേവി. ബിജെപിയും ജെഡിയുവും ചേര്‍ന്നാണ് പദ്ധതി ആസൂത്രണം ചെയ്തതെന്നാണ് റാബ്‌റി ദേവി ആരോപിക്കുന്നത്. നാല് തവണ തേജസ്വി യാദവിനെതിരെ കൊലപാതക ശ്രമം നടന്നുവെന്നാണ് റാബ്‌റി ദേവി ആരോപിക്കുന്നത്. 

വീടിനകത്ത് വെച്ച് പോലും വധശ്രമമുണ്ടായി. ഏതാനും മാസം മുന്‍പുണ്ടായ അപകടത്തിലും റാബ്‌റി ദേവി സംശയം പ്രകടിപ്പിച്ചു. ബിജെപിയും ജെഡിയുവും ഗൂഢാലോചന നടത്തുകയാണ്. ആരാണ് ഇതിന് പിന്നിലെന്ന് അറിയാമെന്നും റാബ്‌റി ദേവി കൂട്ടിച്ചേര്‍ത്തു.

 ബിഹാറിലെ ബിജെപി അധ്യക്ഷന്‍ ദിലീപ് കുമാര്‍ ജെയ്സ്വാള്‍ റാബ്‌റി ദേവിയുടെ ആരോപണം തള്ളി രം?ഗത്ത് വന്നിട്ടുണ്ട്. ആരോപണങ്ങള്‍ അടിസ്ഥാന രഹിതവും രാഷ്ട്രീയ പ്രേരിതവുമാണെന്നാണ് ബിജെപി ബിഹാര്‍ അധ്യക്ഷന്റെ പ്രതികരണം. തെരഞ്ഞെടുപ്പിന് പൊതുജനങ്ങളുടെ സിമ്പതി പിടിച്ച് പറ്റുന്നതിനായി ആര്‍ജെഡി കഥകള്‍ മെനയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തേജസ്വി യാദവിന് വൈ കാറ്റ?ഗറി സുരക്ഷയുണ്ടെന്നും യഥാര്‍ത്ഥത്തില്‍ എന്തെങ്കിലും ഭീഷണിയുണ്ടെങ്കില്‍ സര്‍ക്കാര്‍ പരിശോധിക്കുമെന്നും സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുമെന്നും ദിലീപ് കുമാര്‍ ജെയ്‌സ്വാള്‍ ചൂണ്ടിക്കാണിച്ചു.