കൗമാരക്കാരിയുടെ ചിത്രം മോര്‍ഫ് ചെയ്ത് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു ; യുവാക്കള്‍ അറസ്റ്റില്‍
മധ്യപ്രദേശിലെ ഷാഹ്‌ദോലിലാണ് സംഭവം.
Aug 28, 2024, 07:33 IST
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് കൗമാരക്കാരിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്യുകയും പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും ചെയ്ത രണ്ട് യുവാക്കള്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ ഷാഹ്‌ദോലിലാണ് സംഭവം.
പെണ്‍കുട്ടിയും കുടുംബവും വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥന്റെ പ്രായപൂര്‍ത്തിയാകാത്ത മകനും സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഈ കുട്ടിയാണ് എഐ ഉപയോഗിച്ച് പെണ്‍കുട്ടിയുടെ ചിത്രം മോര്‍ഫ് ചെയ്തത്.
നഴ്‌സിങ് വിദ്യാര്‍ത്ഥിയായിരുന്ന കുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തി പിന്നീട് പീഡനത്തിന് ഇരയാക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയില്‍ പ്രതികള്‍ പിടിയിലായി. ഇവരുടെ മൊബൈല്‍ ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചതായും പൊലീസ് വ്യക്തമാക്കി.