യുപിയില്‍ കൗമാരക്കാരികളായ പെണ്‍കുട്ടികള്‍ ട്രെയ്ന്‍ തട്ടിമരിച്ചു
സുല്‍ത്താന്‍പൂരിലെ ലക്‌നൗ വാരണാസി റൂട്ടിലാണ് സംഭവം.
Oct 1, 2024, 07:41 IST
യുപിയില്‍ കൗമാരക്കാരികളായ പെണ്‍കുട്ടികളെ ട്രെയ്ന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. സുല്‍ത്താന്‍പൂരിലെ ലക്‌നൗ വാരണാസി റൂട്ടിലാണ് സംഭവം.
കസായ്പൂര്‍ ഗ്രാമത്തിലെ റാണി (15) പൂനം (16) എന്നിവരാണ് മരിച്ചത്.
ഇരുവരും ആടുകളെ മേയ്ക്കാന്‍ പോയതിനിടെയാണ് സംഭവം. റാണി ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയും പൂനം പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയുമാണ്.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു.