ആന്ധ്ര പ്രദേശിൽ 67732 അധ്യാപകരെ സ്ഥലം മാറ്റി

 

വിജയവാഡ: ആന്ധ്ര പ്രദേശിൽ 67732 അധ്യാപകരെ സ്ഥലം മാറ്റി. സർക്കാർ മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടർന്നാണ് നടപടിയെന്നാണ് വിദ്യാഭ്യാസ വകുപ്പ് വിശദമാക്കിയിട്ടുള്ളത്. 2025ലെ സ്ഥാനക്കയറ്റവും സ്ഥലം മാറ്റവും സംബന്ധിച്ചാണ് വലിയ തോതിൽ അധ്യാപക‍‍ർക്ക് സ്ഥലം മാറ്റമുണ്ടായത്.

സ്കൂൾ വിദ്യാഭ്യാസ ഡയറക്ടർ വി വിജയരമ രാജുവിന്റെ നേതൃത്വത്തിലാണ് നടപടികൾ നടന്നത്. ജില്ലാ പരിഷത്ത്, മുൻസിപ്പൽ കോർപ്പറേഷൻ, മുൻസിപ്പൽ സ്കൂൾ എന്നിവിടങ്ങളിലെ അധ്യാപകർക്കും സ്ഥലം മാറ്റമുണ്ടായിട്ടുണ്ട്.
4477 പേർക്ക് സ്ഥാനകയറ്റമുണ്ട്. രണ്ടാം ഗ്രേഡിലുള്ള 1494 ഹെഡ്മാസ്റ്റ‍ർമാർക്ക് സ്ഥലം മാറ്റമുണ്ട്. 1375 പേർക്കാണ് ഈ പട്ടികയിൽ നിന്ന് സ്ഥാനകയറ്റമുള്ളത്.

അതേസമയം സ്കൂൾ അസിസ്റ്റന്റുമാർ അടക്കമുള്ളവരെ നടപടി സാരമായി ബാധിച്ചിട്ടുണ്ട്. 27804 സ്കൂൾ അസിസ്റ്റന്റുമാർക്കാണ് സ്ഥലം മാറ്റമുള്ളത്. സ്ഥലം മാറ്റം നേരിട്ടവരിൽ 31174 സെക്കണ്ടറി ഗ്രേഡ് അധ്യാപകരും 1199 ഭാഷാ അധ്യാപകരം 344 ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപകരുമുണ്ട്.