ട്രൗസറില്‍ മൂത്രമൊഴിച്ചതിന് 5 വയസുകാരന്റെ ജനനേന്ദ്രിയത്തില്‍ ചൂടാക്കിയ കത്തി കൊണ്ട് പൊളളിച്ച് അധ്യാപിക
ട്രൗസറില്‍ മൂത്രമൊഴിച്ചതിന് 5 വയസുകാരന്റെ ജനനേന്ദ്രിയത്തില്‍ ചൂടാക്കിയ കത്തി കൊണ്ട് പൊളളിച്ച് അധ്യാപിക
അധ്യാപിക പ്രീത കുശ്വാഹയ്ക്ക് പുറമെ പ്രിന്‍സിപ്പലിനും മാനേജ്‌മെന്റിനുമെതിരെ കേസെടുത്തു
മൂത്രമൊഴിക്കാന്‍ പോട്ടെയെന്ന് ചോദിച്ച കുഞ്ഞിനെ അധ്യാപിക പ്രീതി കുശ്വാഹ വിലക്കി. എന്നാല്‍ അല്‍പ്പ സമയത്തിനകം കുട്ടി ട്രൗസറില്‍ മൂത്രമൊഴിച്ചു. ഇതോടെയായിരുന്നു അധ്യാപകയുടെ ക്രൂരത.
ഉത്തര്‍പ്രദേശില്‍ ട്രൗസറില്‍ മൂത്രമൊഴിച്ചതിന് അഞ്ചു വയസുകാരന്റെ ജനനേന്ദ്രിയത്തില്‍ ചൂടാക്കിയ കത്തി കൊണ്ട് പൊളളിച്ച് അധ്യാപിക. വാരണാസിയിലെ സ്വകാര്യ പ്ലേ സ്‌കൂളിലാണ് സംഭവം. രക്ഷിതാക്കളുടെ പരാതിയില്‍ പ്രീതി കുശ്വാഹയെന്ന അധ്യാപികയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം വാരണാസിയിലെ സ്വകാര്യ പ്ലേ സ്‌കൂളിലാണ് കൊടും ക്രൂരത. മൂത്രമൊഴിക്കാന്‍ പോട്ടെയെന്ന് ചോദിച്ച കുഞ്ഞിനെ അധ്യാപിക പ്രീതി കുശ്വാഹ വിലക്കി. എന്നാല്‍ അല്‍പ്പ സമയത്തിനകം കുട്ടി ട്രൗസറില്‍ മൂത്രമൊഴിച്ചു. ഇതോടെയായിരുന്നു അധ്യാപകയുടെ ക്രൂരത.
അധ്യാപിക അഞ്ചുവയസുകാരനെ തൊട്ടടുത്ത മുറിയിലേക്ക് വിളിപ്പിച്ചു. ഏറെ നേരം ശകാരിച്ചശേഷം കുട്ടിയെ ഇവര്‍ തല്ലി. പിന്നീട് അരിശം തീരാതെ കത്തി ചൂടാക്കി കുഞ്ഞിന്റെ ജനനേന്ദ്രിയത്തില്‍ വെക്കുകയായിരുന്നു. വീട്ടിലെത്തിയ കുട്ടി ഇക്കാര്യം അമ്മയോട് പറഞ്ഞു. ശരീരത്തിലെ പാടുകള്‍ കാണിച്ചു. എന്നാല്‍ പരാതിയുമായി സ്‌കൂളിലെത്തിയ രക്ഷിതാക്കളോട് പ്രിന്‍സിപ്പാളും മാനേജുമെന്റും ഒന്നും നടന്നില്ലെന്ന് ആവര്‍ത്തിച്ചു. ഇതോടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
അധ്യാപിക പ്രീത കുശ്വാഹയ്ക്ക് പുറമെ പ്രിന്‍സിപ്പലിനും മാനേജ്‌മെന്റിനുമെതിരെ കേസെടുത്തു. അധ്യാപികയെ പൊലീസ് ചോദ്യം ചെയ്തു. മെഡിക്കല്‍ പരിശോധനഫലം വന്ന ശേഷം തുടര്‍നടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.