തനിഷ്ക് ജ്വല്ലറിയിൽ നിന്ന് കോടികൾ വിലമതിക്കുന്ന സ്വർണ, വജ്ര ആഭരണങ്ങൾ കവർന്ന കേസ് ; മുഖ്യപ്രതി റിമാൻഡിൽ 

 തനിഷ്ക് ജ്വല്ലറിയിൽനിന്ന് കോടികൾ വിലമതിക്കുന്ന സ്വർണ, വജ്ര ആഭരണങ്ങൾ കവർന്ന കേസിലെ മുഖ്യപ്രതി യൂട്യൂബർ എസ്. നിഷാന്തിനെ ഡിസംബർ ഒന്നുവരെ മധുര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.

 

 ചെന്നൈ: തനിഷ്ക് ജ്വല്ലറിയിൽനിന്ന് കോടികൾ വിലമതിക്കുന്ന സ്വർണ, വജ്ര ആഭരണങ്ങൾ കവർന്ന കേസിലെ മുഖ്യപ്രതി യൂട്യൂബർ എസ്. നിഷാന്തിനെ ഡിസംബർ ഒന്നുവരെ മധുര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.

പ്രതിയിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മധുര മുനിയാണ്ടിപുരത്തെ ഗോപാലിപുരം കുന്നിൽ ഒളിപ്പിച്ച 6.2 കിലോ സ്വർണാഭരണങ്ങൾ കൂടി കണ്ടെടുത്തു. നേരത്തെ നിഷാന്തിന്റെ കാമുകിയും ഇൻസ്റ്റഗ്രാം താരവുമായ മീനാക്ഷിയിൽനിന്ന് 5.5 കിലോ ആഭരണങ്ങൾ പിടിച്ചെടുത്തിരുന്നു.

ചോദ്യംചെയ്യലിനുശേഷം നിഷാന്തിനെ കോടതിയിൽ ഹാജരാക്കി. പിടിച്ചെടുത്ത ആഭരണങ്ങളും കോടതിയിൽ സമർപ്പിച്ചു. നിഷാന്തിനെ കനത്ത പൊലീസ് സുരക്ഷയിൽ മധുര സെൻട്രൽ ജയിലിലേക്ക് മാറ്റി.