തമിഴ്‍നാട്ടിൽ സ്കൂൾ ബസ് ട്രെയിനിലിടിച്ച് അപകടം : നാല് കുട്ടികൾക്ക് ദാരുണാന്ത്യം
Jul 8, 2025, 09:30 IST
കടലൂർ: തമിഴ്‍നാട്ടിലെ കടലൂരിൽ സ്കൂൾ ബസ് ട്രെയിനിലിടിച്ച് നാല് കുട്ടികൾ മരിച്ചു. അപകടത്തിൽ പത്തോളം പേർക്ക് പരിക്കേറ്റു. റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ സ്കൂൾ ബസിലേക്ക് ട്രെയിൻ ഇടിക്കുകയായിരുന്നു.
പരിക്കേറ്റ വിദ്യാർത്ഥികളെ കടലൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.