നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങി തമിഴ്‌നാടും ; സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി

കേരളത്തിന് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങി തമിഴ്‌നാടും. തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ കുളത്തൂരിലും ഉദയനിധി സ്റ്റാലിന്‍ ചെപ്പക്കില്‍ നിന്നും ജനവിധി തേടും

 

 ചെന്നൈ: കേരളത്തിന് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങി തമിഴ്‌നാടും. തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ കുളത്തൂരിലും ഉദയനിധി സ്റ്റാലിന്‍ ചെപ്പക്കില്‍ നിന്നും ജനവിധി തേടും.

മുന്‍ മുഖ്യമന്ത്രിയും എഐഡിഎംകെ വിട്ട് ഡിഎംകെയിലെത്തിയ ഒ പനീര്‍ശെല്‍വം ബോഡിനായ്ക്കന്നൂരില്‍ നിന്നും മുന്‍ മന്ത്രി സെന്തില്‍ ബാലാജി കോയമ്പത്തൂര്‍ സൗത്തില്‍ നിന്നും മത്സരിക്കും. 234 സീറ്റുകളില്‍ ഡിഎംകെ 164 സീറ്റില്‍ മത്സരിക്കും. കോണ്‍ഗ്രസ് 28 സീറ്റുകളിലും ഡിഎംഡികെ പത്ത് സീറ്റിലും വിസികെ എട്ട് സീറ്റിലും സിപിഎം, സിപിഐ അഞ്ച് വീതം സീറ്റിലും മത്സരിക്കും.