തമിഴ്നാട്ടിൽ 70 അടി താഴ്ച്ചയിലേക്ക് വീണ കാട്ടാനയ്ക്ക് ദാരുണാന്ത്യം

ചെന്നൈ: തമിഴ്നാട്ടിൽ പാറയിൽ നിന്ന് വീണ് കാട്ടാനയ്ക്ക് ദാരുണാന്ത്യം. നീലഗിരി കുനൂരിലാണ് സംഭവം. വെള്ളം കുടിക്കാൻ വന്ന കാട്ടാന കാലു വഴുതി താഴേക്ക് വീഴുകയായിരുന്നു.

ചെന്നൈ: തമിഴ്നാട്ടിൽ പാറയിൽ നിന്ന് വീണ് കാട്ടാനയ്ക്ക് ദാരുണാന്ത്യം. നീലഗിരി കുനൂരിലാണ് സംഭവം. വെള്ളം കുടിക്കാൻ വന്ന കാട്ടാന കാലു വഴുതി താഴേക്ക് വീഴുകയായിരുന്നു.

70 അടി താഴേക്ക് വീണ ആന പാറയിൽ തലയിടിച്ചാണ് മരിച്ചത്. പാറയിൽ തലയിടിച്ച് ആന പലവട്ടം മറിയുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. 15 വയസ്സ് പ്രായമുള്ള പെൺ ആനയാണ്‌ അപകടത്തിൽപെട്ടത്. മുതുമലയിൽ നിന്നുള്ള സംഘം എത്തി പോസ്റ്റുമാർട്ടം നടത്തും. പ്രദേശത്ത് രണ്ട് കാട്ടാനകൾ കൂടി ഉള്ളതിനാൽ വനം വകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.