പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട യുവാവിന്റെ ബന്ധുക്കള്‍ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ വാഹനവ്യൂഹം തടഞ്ഞു നിര്‍ത്തി നിവേദനം നല്‍കാന്‍ ശ്രമിച്ചു ; കസ്റ്റഡിയില്‍

മുഖ്യമന്ത്രിയെ കാണുന്നതിനായി നിരവധി പേര്‍ തടിച്ചു കൂടിയിരുന്നു.

 

നീലങ്കരയിലെ വസതിയില്‍ നിന്ന് മുഖ്യമന്ത്രി സെക്രട്ടേറിയറ്റിലേക്ക് പോകുമ്പോഴായിരുന്നു സംഭവം.

പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട യുവാവിന്റെ ബന്ധുക്കള്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ വാഹനവ്യൂഹം തടഞ്ഞു നിര്‍ത്തി നിവേദനം നല്‍കാന്‍ ശ്രമിച്ചു. നീലങ്കരയിലെ വസതിയില്‍ നിന്ന് മുഖ്യമന്ത്രി സെക്രട്ടേറിയറ്റിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. മുഖ്യമന്ത്രിയെ കാണുന്നതിനായി നിരവധി പേര്‍ തടിച്ചു കൂടിയിരുന്നു.


മാര്‍ച്ചില്‍ മാനാമധുര പൊലീസ് സ്റ്റേഷനില്‍ വെച്ച് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ആകാശ് ഡെലിസന്റെ മാതാപിതാക്കളും ബന്ധുക്കളുമാണ് വാഹനവ്യൂഹം തടഞ്ഞ് വിജയ്‌യെ കാണാന്‍ ശ്രമിച്ചത്. യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ആറ് പൊലീസുകാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും തുടര്‍ നടപടികളൊന്നുമുണ്ടായില്ലെന്ന് കുടുംബം ആരോപിച്ചു. 

 ബാരിക്കേഡുകള്‍ മറികടന്ന സംഘം റോഡിലേക്ക് പ്രവേശിച്ചതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെട്ടു. ഇവരെ തടയാന്‍ ശ്രമിക്കുന്നതിനിടെ ഒരു കോണ്‍സ്റ്റബിള്‍ വീഴുകയും നിസ്സാര പരിക്കേല്‍ക്കുകയും ചെയ്തു.

തോണ്ടിയാര്‍പേട്ട് പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ രാംകുമാറിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. എട്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.