തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണം: മുഖ്യമന്ത്രി വിജയ് ഇന്ന് മധുരാന്തകത്ത് എത്തും

നിയമസഭ തിരഞ്ഞെടുപ്പില്‍ ഈ മണ്ഡലങ്ങളില്‍ നിന്ന് അണ്ണാ ഡിഎംകെ ടിക്കറ്റില്‍ ജയിച്ച ശേഷം രാജിവച്ച മുന്‍ എംഎല്‍എമാരാണ് ടിവികെ സ്ഥാനാര്‍ഥികള്‍.

 

കനത്ത സുരക്ഷയിലാകും പ്രചാരണം നടക്കുക.

തമിഴ്നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്ത് എത്തും. ചെങ്കല്‍പേട്ട് ആത്തൂര്‍ ടോള്‍ഗേറ്റിന് സമീപം ഉച്ചയ്ക്ക് മൂന്നുമണിക്കാണ് വിജയയുടെ പ്രചാരണ പരിപാടി. ടി വികെ സ്ഥാനാര്‍ഥി മരഗതം കുമരവേലിനായി വിജയ് വോട്ട് അഭ്യര്‍ഥിക്കും. 50 ഏക്കര്‍ സ്ഥലത്ത് നടക്കുന്ന പ്രചാരണ പൊതുയോഗത്തില്‍ വലിയ ജനപങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്.

കനത്ത സുരക്ഷയിലാകും പ്രചാരണം നടക്കുക. മധുരാന്തകത്തും ധാരാപുരത്തുമാണ് ഉപതിരഞ്ഞെടുപ്പുകള്‍ നടക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പില്‍ ഈ മണ്ഡലങ്ങളില്‍ നിന്ന് അണ്ണാ ഡിഎംകെ ടിക്കറ്റില്‍ ജയിച്ച ശേഷം രാജിവച്ച മുന്‍ എംഎല്‍എമാരാണ് ടിവികെ സ്ഥാനാര്‍ഥികള്‍. ഇന്നലെ മധുരാന്തകത്ത് അണ്ണാ ഡിഎംകെ സ്ഥാനാര്‍ഥി ക്കായി എടപ്പാടി പളനിസാമി പ്രചാരണം നടത്തിയിരുന്നു.