തമിഴ്‌നാട്ടില്‍ നിയമ സഭയില്‍ ഇന്ന് സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടക്കും
പ്രഭാകര്‍ മുതിര്‍ന്ന നേതാവാണെന്നും അനുയോജ്യനായ സ്ഥാനാര്‍ത്ഥിയാണെന്നും ഡിഎംകെ വക്താവ് ടി കെ എസ് ഇളങ്കോവന്‍ ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു.
May 12, 2026, 06:57 IST
ചെന്നൈ തൌസന്‍ഡ് ലൈറ്റ്‌സ് എംഎല്‍എ ജെസിഡി പ്രഭാകറിനെ ടിവികെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നു.
തമിഴ്‌നാട്ടില്‍ ടിവികെ സര്‍ക്കാരിന് നിയമസഭയില്‍ ഇന്ന് മറ്റൊരു നിര്‍ണ്ണായക ദിനം. സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ചെന്നൈ തൌസന്‍ഡ് ലൈറ്റ്‌സ് എംഎല്‍എ ജെസിഡി പ്രഭാകറിനെ ടിവികെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നു. എഐഎഡിഎംകെയിലെ പിളര്‍പ്പില്‍ സ്പീക്കര്‍ ഇന്ന് നിലപാട് വ്യക്തമാക്കിയേക്കും.
മൂന്നാം തവണയാണ് പ്രഭാകര്‍ എംഎല്‍എ ആകുന്നത്. പ്രഭാകര്‍ മുതിര്‍ന്ന നേതാവാണെന്നും അനുയോജ്യനായ സ്ഥാനാര്‍ത്ഥിയാണെന്നും ഡിഎംകെ വക്താവ് ടി കെ എസ് ഇളങ്കോവന്‍ ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. എസ്പി വേലുമണിയെ കക്ഷിനേതാവാക്കണമെന്ന് 30 എംഎല്‍എമാരും ഇപിഎസിനെ അംഗീകരിക്കണമെന്ന് 17 പേരും ആവശ്യപ്പെടുന്ന കത്തുകള്‍ പ്രോടേം സ്പീക്കറിന് നല്‍കിയിരുന്നു.