തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ്: ബിജെപി പ്രകടനപത്രിക ഇന്ന് പുറത്തിറക്കും
മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഇന്ന് വെല്ലൂര്‍, തിരുപ്പത്തൂര്‍ എന്നീ ജില്ലകളിലെ പ്രചാരണയോഗങ്ങളില്‍ പങ്കെടുക്കും.
Apr 14, 2026, 06:24 IST
ചെന്നൈയിലെ ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി ജെ പി നദ്ദ, പിയൂഷ് ഗോയല്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രകാശനം ചെയ്യുക.
തമിഴ്‌നാട്ടിലെ ബിജെപി പ്രകടനപത്രിക ഇന്ന് പുറത്തിറക്കും. രാവിലെ 11.30ന് ചെന്നൈയിലെ ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി ജെ പി നദ്ദ, പിയൂഷ് ഗോയല്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രകാശനം ചെയ്യുക. സംസ്ഥാനത്ത് 27 സീറ്റിലാണ് പാര്‍ട്ടി മത്സരിക്കുന്നത്.
മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഇന്ന് വെല്ലൂര്‍, തിരുപ്പത്തൂര്‍ എന്നീ ജില്ലകളിലെ പ്രചാരണയോഗങ്ങളില്‍ പങ്കെടുക്കും. പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസാമി തിരുച്ചിറപ്പള്ളി, ദിണ്ഡിഗല്‍ എന്നിവിടങ്ങളിലാണ് പ്രചാരണം. സിപിഐ ദേശീയ സെക്രട്ടറി ഡി രാജയും ഇന്ന് ചെന്നൈയില്‍ പ്രചാരണം നടത്തുന്നുണ്ട്.